രാമജന്മഭൂമി, രാമജന്മസ്ഥാനം തുടങ്ങിയ പ്രയോഗങ്ങളെല്ലാം 1980ന് ശേഷം ഉണ്ടായതെന്ന്
ന്യൂഡല്‍ഹി: രാമജന്മഭൂമി, രാമജന്മസ്ഥാനം തുടങ്ങിയ പ്രയോഗങ്ങളെല്ലാം 1980ന് ശേഷം ഉണ്ടായതാണെന്ന് ബാബരി ഭൂമി തര്‍ക്ക കേസ് വാദത്തില്‍ സുന്നി വഖഫ് ബോഡ് അഭിഭാഷകന് രാജീവ് ധവാന്. അതുവരെ അത്തരമൊരു പ്രയോഗം ഉണ്ടായിരുന്നില്ല.
ബാബരി മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന് താഴെ ഹിന്ദുക്കള്‍ പൂജ നടത്തിയിരുന്നതിന് തെളിവില്ലെന്നും ധവാന് ചൂണ്ടിക്കാട്ടി.
എന്നാല്‍ അത് ശരിയല്ലെന്നും അത്തരത്തിലൊരു സാക്ഷിമൊഴി കേസിന്റെ രേഖയിലുണ്ടെന്നും ഈ ഘട്ടത്തില്‍ കേസ് കേള്‍ക്കുന്ന ഭരണഘടനാബെഞ്ചിലെ അംഗങ്ങളിലൊരാളായ ജസ്റ്റിസ് അശോക് ഭൂഷണ് ഇടപെട്ട് പറഞ്ഞു. ഇത് കോടതിയും ധവാനും തമ്മിലുള്ള വാഗ്വാദത്തിനാണ് വഴിവച്ചത്. ഞാന്‍ തെളിവ് വളച്ചൊടിക്കുകയാണെന്നാണ് കോടതി പറയുന്നതെന്ന് ധവാന് മറുപടി നല്കി. എന്നാല്‍ രേഖയില്‍ ഉള്ളത് ഉള്ളത് തന്നെയാണെന്ന ജസ്റ്റിസ് അശോക് ഭൂഷണ് പറഞ്ഞു.
ജഡ്ജി ആക്രമോത്സുകമായ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ധവാന് പറഞ്ഞു.
ഇതിനിടെ അശോക് ഭൂഷണെ പിന്തുണച്ച് രാംലല്ലയുടെ അഭിഭാഷകന് വൈദ്യനാഥനുമെത്തി. തര്‍ക്കം അവസാനിച്ചതോടെ മാപ്പു പറഞ്ഞ ധവാന് വാദം തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."