HOME
DETAILS
MAL
ബി.എസ്.എന്‍.എല്‍ 4 ജി സേവനം ആരംഭിച്ചു
backup
November 02 2018 | 22:11 PM
കൊച്ചി: ലക്ഷദ്വീപ് ദിനത്തില്‍ ബി.എസ്.എന്‍.എല്‍ കവരത്തിയില്‍ 4 ജി സേവനത്തിനു തുടക്കമിട്ടു.
പി.പി.മുഹമ്മദ് ഫൈസല്‍ എം.പിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫറൂഖ് ഖാന്‍ 4ജി സേവനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ആദ്യമായി ഉടുമ്പന്‍ചോല മേഖലയില്‍ 4 ജി സേവനത്തിനു തുടക്കമിട്ട ബി.എസ്.എന്‍.എല്‍ അടുത്ത ആഴ്ചയോടെ ഇടുക്കി ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും 4ജി സേവനം വ്യാപിപ്പിക്കുന്നു.
നിലവിലുള്ള 6 ടവറുകള്‍ കൂടാതെ തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുംകണ്ടം എന്നീ എസ്.ഡി.സി.എ മേഖലകളില്‍ 118 ടവറുകളില്‍ കൂടി 4 ജി സംവിധാനം ഏര്‍പ്പെടുത്തും.
ഈ പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ 4 ജി സിം വിതരണവും ബി.എസ്.എന്‍.എല്‍ ആരംഭിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."