HOME
DETAILS
MAL
വിദ്യാര്‍ഥിയെ പുറത്താക്കിയ ഉത്തരവ് കേന്ദ്ര സര്‍വകലാശാല മരവിപ്പിച്ചു
backup
November 02 2018 | 22:11 PM
കാസര്‍കോട്: ഫേസ് ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ഥിയെ ഡിസ്മിസ് ചെയ്ത ഓര്‍ഡര്‍ മരവിപ്പിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് അഖില്‍ താഴത്ത് എന്ന വിദ്യാര്‍ഥിയെ ഡിസ്മിസ് ചെയ്ത നടപടി മരവിപ്പിച്ചത്. വിദ്യാര്‍ഥി നല്കിയ നിരുപാധിക മാപ്പപേക്ഷ പരിഗണിച്ചും എം.പിയുടെയും എം.എല്‍.എയുടെയും അഭ്യര്‍ഥന മാനിച്ചുമാണ് ഓര്‍ഡര്‍ മരവിപ്പിച്ചതെന്നു സര്‍വകലാശാല അധികൃതര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."