HOME
DETAILS
MAL
മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് കുത്തനെ കൂട്ടി
backup
November 02 2018 | 22:11 PM
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ കുത്തനെ കൂട്ടി. ഓരോ വര്‍ഷവും അടയ്ക്കേണ്ട ഫീസാണ് 400 ശതമാനം വരെ വര്‍ധിപ്പിച്ചിരിക്കുന്നത്. 25 മീറ്ററിന് മുകളില്‍ വലിപ്പമുള്ള ബോട്ടുകള്‍ക്ക് 10,001 രൂപ മാത്രമുണ്ടായിരുന്ന ഫീസ് ഒറ്റയടിക്ക് 50,000 രൂപയാക്കി. 20 മീറ്റര്‍ മുതല്‍ 24.99 മീറ്റര്‍ വരെ വലിപ്പമുള്ള ബോട്ടുകളുടെ ഫീസ് അയ്യായിരത്തില്‍ നിന്ന് 25,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
15 മുതല്‍ 19.99 മീറ്റര്‍ വരെയുള്ള ബോട്ടുകള്‍ ഇനി എല്ലാ വര്‍ഷവും 10,000 രൂപ വീതം ലൈസന്‍സ് ഫീസ് അടക്കണം. നേരത്തെ ഇത് 4,500 രൂപ മാത്രമായിരുന്നു. ഫീസ് വര്‍ധനയ്ക്കെതിരേ സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബോട്ടുടമകള്‍. കേരളത്തില്‍ മാത്രമാണ് ഇത്രയും ഭീമമായ ഫീസ് ഈടാക്കുന്നതെന്ന് ബോട്ടുടമകള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."