പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി സ്റ്റേഷനില്‍ കുഴഞ്ഞുവീണു
വണ്ടൂര്‍: കോടതിയില്‍നിന്നു പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി സ്റ്റേഷനില്‍ കുഴഞ്ഞുവീണു. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത പത്തപ്പിരിയത്തെ എരഞ്ഞിക്കല്‍ സലാ (50)മാണ് ഇന്നലെ രാവിലെ വണ്ടൂര്‍ പൊലിസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്.
കോഴിപ്പറമ്പിലെ കോഴി ഫാമില്‍ ഉറങ്ങാന്‍ കിടന്ന കല്ലുവെട്ടി അബ്ദുല്‍ ഗഫൂര്‍ ദൂരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ തിങ്കളാഴ്ചയാണ് സലാമിനെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിലധികമായി ഒളിവിലായിരുന്ന സലാമിനെ കോഴിക്കോട്ടുവച്ചാണ് പിടികൂടിയിരുന്നത്. റിമാന്‍ഡിലായിരുന്ന ഇയാളെ കൂടുതല്‍ ചോദ്യംചെയ്യാനായി ചൊവ്വാഴ്ചയാണ് പെരിന്തല്‍മണ്ണ കോടതിയില്‍നിന്നു പൊലിസ് മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്.
ഇന്നലെ രാവിലെ ഒന്‍പതോടെ വണ്ടൂര്‍ സ്റ്റേഷനിലെത്തിച്ച പ്രതി സ്റ്റേഷനില്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുന്‍പു ഹൃദ്രോഗത്തിനു ചികിത്സ തേടിയിരുന്ന സലാമിനു രക്തസമ്മര്‍ദം വര്‍ധിച്ചതാണെന്നും സുഖം പ്രാപിച്ചുവരുന്നതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."