കൊളംബോയില്‍ നിന്ന് കൊല്ലത്തേക്ക് കപ്പല്‍ സര്‍വിസ്
കൊല്ലം: കൊല്ലത്തേക്ക് കടല്‍വഴിയുള്ള ചരക്ക് ഗതാഗതത്തിന് വീണ്ടും പ്രതീക്ഷ വയ്ക്കുന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നിന്നും കൊല്ലത്തേക്ക് കപ്പല്‍ സര്‍വിസ് ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി. ചരക്ക് നീക്കത്തിനാണ് ആദ്യഘട്ടം പരിഗണന നല്‍കുന്നത്.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ഓഫിസ് തുടങ്ങാനായി സംസ്ഥാന തുറമുഖ വകുപ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. കൊളംബോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സംസ്ഥാന സര്‍ക്കാരുമായി കൊല്ലം തുറമുഖത്തേക്കുള്ള ചരക്ക് കപ്പല്‍ സര്‍വിസിനായി ചര്‍ച്ച നടത്തുന്നത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ഒരുദിവസം വീതം സര്‍വിസ് തുടങ്ങാനാണ് തീരുമാനം.
കൊളംബോയില്‍ നിന്നുള്ള പ്രതിനിധികള്‍ കൊല്ലം തുറമുഖത്തെ സംവിധാനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി. എമിഗ്രേഷന്‍ ക്ലിയറന്‍സിന് പ്രത്യേക ഓഫിസ് തുറമുഖത്ത് തുടങ്ങണമെന്നാണ് കമ്പനിയുടെ ആവശ്യം.
നിലവില്‍ കൊല്ലം സിറ്റി പൊലിസ് കമ്മിഷനറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നത്. ഇത് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുമെന്നാണ് കപ്പല്‍ സര്‍വിസ് നടത്തുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്. അദ്യഘട്ടത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കശുവണ്ടി എത്തിക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."