മനുസ്മൃതി അടിസ്ഥാനപ്പെടുത്തിയുള്ള ഭാരതം കേന്ദ്ര അജന്‍ഡ: കോടിയേരി
'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാര്‍
തിരൂരങ്ങാടി: മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഭാരതം സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടന്ന 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാറിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതിനുള്ള ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള പ്രയത്‌നത്തിലാണ് ബി.ജെ.പിയും ആര്‍.എസ്.എസും. മൃഗങ്ങളെക്കാള്‍ ദയനീയമാകും ഇന്ത്യയില്‍ മനുഷ്യരുടെ ജീവിതമെന്ന കാറല്‍മാക്‌സിന്റെ കണ്ടെത്തല്‍ ഇന്നു പുലര്‍ന്നുകൊണ്ടിരിക്കുന്നു. പട്ടിക്കും പൂച്ചയ്ക്കും ലഭിക്കുന്ന പരിഗണനപോലും മനുഷ്യനു ലഭിക്കുന്നല്ലെതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
പി.പി വാസുദേവന്‍ അധ്യക്ഷനായി. പി. രാജീവ്, ഡോ. കെ.എന്‍ ഗണേഷ്, ഡോ. അനില്‍ വള്ളത്തോള്‍, എ. വിജയരാഘവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ടി.കെ ഹംസ, വേലായുധന്‍ വള്ളിക്കുന്ന്, ടി. പ്രഭാകരന്‍, വി.പി സോമസുന്ദരം, പ്രൊഫ. പി. മമ്മദ് സംസാരിച്ചു. പ്രകാശ് കാരാട്ട് സമാപന പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."