കാലിക്കറ്റില്‍ പരീക്ഷാ കണ്ട്രോളര്-രജിസ്ട്രാര്‍ തസ്തികയിലേക്ക് നിയമനമായി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാ കണ്ട്രോളര് - രജിസ്ട്രാര്‍ നിയമനത്തിന് ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ അംഗീകാരമായി. പരീക്ഷാ കണ്ട്രോളര് തസ്തികയിലേക്ക് ഇടത് അധ്യാപക സംഘടനാ നേതാവായ ഡോ. സി.സി ബാബു, രജിസ്ട്രാര്‍ പദവിയിലേക്ക് തൃശൂര്‍ സെന്റ് തോമസ് കോളജ് അസോസിയേറ്റ് പ്രൊഫസറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ അഡ്വ. സി.എല്‍ ജോഷി എന്നിവരെയാണ് നിയമിച്ചത്. ഡെപ്യൂട്ടേഷനില്‍ ഒരു വര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനം.
ഗവര്‍ണറുടെ ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് പദവി നഷ്ടമായ മുന്‍ രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയും പദവിയില്‍ തുടരുകയും ചെയ്ത കാലത്ത് കൈപറ്റിയ ആനുകൂല്യം തിരിച്ചുപിടിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദ പഠനത്തിന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, ഡോ. എം.എം നാരായണന്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ ഹനീഫ, യു. പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. സര്‍വകലാശാല കാംപസ് പഠന വിഭാഗങ്ങളില്‍ ഒഴിവുള്ള 100ലധികം വരുന്ന തസ്തികകളില്‍ യു.ജി.സി നിര്‍ദേശപ്രകാരം ഉടന്‍ നിയമനം നടത്തും. പൊലിസ് അക്കാദമിയുമായി സഹകരിച്ച് 20 സീറ്റുകളോടുകൂടി ഈ വര്‍ഷം തന്നെ എം.എസ്.സി ക്രിമിനോളജി കോഴ്സ് ക്യാംപില്‍ തുടങ്ങും. ഇന്ത്യന്‍ ബോട്ടണി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ സമ്മേളനത്തിന് നവംബറില്‍ സര്‍വകലാശാല കാംപസ് ആതിഥേയത്വം വഹിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി സാമ്പത്തിക വിഹിതം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സര്‍ക്കാരിനെ അറിയിക്കും. 20 കോടിയോളം രൂപയാണ് സര്‍ക്കാര്‍ വിഹിതമായി സര്‍വകലാശാലയ്ക്ക് ലഭിക്കാനുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."