ലോക രക്തദാന ദിനം ആചരിച്ചു; രക്തദാനത്തില്‍ മുന്നില്‍ ഡി.വൈ.എഫ്.ഐയും ബ്ലഡ് ഡോണര്‍ കേരളയും യൂത്ത്ലീഗും
മലപ്പുറം: ലോക രക്തദാന ദിനത്തിത്തില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ജില്ലാ ആരോഗ്യവകുപ്പും പെരിന്തല്‍മണ്ണ ബ്ലഡ്ബാങ്കും ചേര്‍ന്നു സംഘടിപ്പിച്ച പരിപാടി ജില്ലാപഞ്ചായത്ത് വൈസ് ചെയര്‍പേഴ്സണ്‍ സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലിം അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മാഈല്‍ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയേടനുബന്ധിച്ച് 82 ആളുകള്‍ക്ക് സന്നദ്ധ രക്തദാനം നല്കി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷാജു മാത്യൂസ്, ഡോ. വി.യു സീതി, ഡോ. കെ.എ സീതി, ഡോ. സജിത്ത്, ഡോ. അബൂബക്കര്‍ തയ്യില്‍, ജില്ലാ മാസ്മീഡിയ ഓഫിസര്‍ ടി.എം ഗോപാലന്, എ.എല്‍.ഒ അബ്ദുല്‍ ഹമീദ്, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ പി. രാജു, ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സാലിം സംസാരിച്ചു. ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയവര്‍ക്കുള്ള അവാര്‍ഡും നല്കി. ഒന്നാംസ്ഥാനം ഡി.വൈ.എഫ്.ഐയും രണ്ടാംസ്ഥാനം ബ്ലഡ്ഡോണര് കേരളയും മൂന്നാംസ്ഥാനം യൂത്ത്ലീഗും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."