ഓംപ്രകാശ് ചൗത്താലയുടെ സഹോദരന്റെ മകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ചണ്ഡീഗഡ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ നേതാവും ഹിസാര്‍ എം.പിയുമായ ദുഷ്യന്ത് ചൗത്താലയെ പുറത്താക്കി.
പാര്‍ട്ടി അധ്യക്ഷന്‍ ഓംപ്രകാശ് ചൗത്താലയുടെ സഹോദരന്റെ മകനാണ് ദുഷ്യന്ത്.
പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതായി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഓംപ്രകാശ് ചൗത്താല പ്രഖ്യാപിച്ചു.
ഐ.എന്‍.എല്‍.ഡിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ യുവജനവിഭാഗം നേതാവായ ദുഷ്യന്തിന്റെ അടുത്തിടെയുണ്ടായ ചില പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി ആരോപിക്കപ്പെട്ടത്.
യുവജന നേതാക്കളും പ്രവര്‍ത്തകരും ദുഷ്യന്തിനെ ഭാവി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്തിയിരുന്നു.
അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയുടെ മുഖ്യമന്ത്രിയായി ഉയര്‍ത്തപ്പെടുക ദുഷ്യന്തായിരിക്കുമെന്ന പ്രഖ്യാപനമാണ് ഓംപ്രകാശ് ചൗത്താലയെ പ്രകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."