HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനിമുതല്‍ രാഷ്ട്രപിതാവ് മാത്രം
backup
November 02 2018 | 22:11 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി രാഷ്ട്രപിതാവിന്റെ ചിത്രം മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നും മറ്റാരുടെയും ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. അതേസമയം, ഏതെങ്കിലും മഹത്‌വ്യക്തിയുടെ പേരിലാണ് സര്‍ക്കാര്‍ സ്ഥാപനം അറിയപ്പെടുന്നതെങ്കില്‍, അദ്ദേഹത്തിന്റെ ഫോട്ടോ വകുപ്പ് മേലധികാരിയുടെ അനുമതിയോടെ ഓഫിസില്‍ പ്രദര്‍ശിപ്പിക്കാം.
നിലവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രാഷ്ട്രപിതാവിന്റേത് ഒഴികെയുള്ള ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിലേക്ക് കൈമാറണം.എല്ലാ മുന്‍ഗാമികളുടെയും പേര്, പ്രവര്‍ത്തന കാലയളവ് എന്നിവ കൃത്യമായി പട്ടികയിലുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തി സ്ഥാപനമേധാവികള്‍ വര്‍ക്ക് ഡിസ്ട്രിബ്യൂഷനില്‍ ഭേദഗതി വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."