HOME
DETAILS

കൃഷി പാഠങ്ങള്‍ക്കായി തിരുവാലിയില്‍ കാര്‍ഷിക വിള ആരോഗ്യകേന്ദ്രം ഒരുങ്ങുന്നു

  
backup
June 14 2017 | 20:06 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%a0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0

 

വണ്ടൂര്‍: കൃഷിയുടെ ആധുനികപാഠങ്ങള്‍ പകര്‍ന്നു നല്‍കാനും വിഷുവിമുക്ത പച്ചക്കറിയുല്‍പാദനവും ലക്ഷ്യമിട്ട് ജില്ലയിലെ തിരുവാലിയില്‍ കാര്‍ഷിക വിള ആരോഗ്യ കേന്ദ്രം ഒരുങ്ങുന്നു. തിരുവാലി കൃഷിഭവനു കീഴിലാണ് വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങളും സേവനങ്ങളുമുള്ള കേന്ദ്രം തയാറായിട്ടുള്ളത്.

വിളകളുടെ വിവിധഘട്ടങ്ങളിലെ പരിപാലന മുറകള്‍, കീടരോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ വിള ആരോഗ്യപരിപാലന കേന്ദ്രത്തിലൂടെ ലഭിക്കും. കാര്‍ഷിക മേഖലയിലെ പ്രസിദ്ധീകരണങ്ങളും കൃഷിയറിവു നല്‍കുന്ന ലഘുലേഖകളും ഉള്‍ക്കൊള്ളിച്ച് വിശാല ലൈബ്രറിയും ആകര്‍ഷകമായ സ്ലൈഡ് ഡിസ്‌പ്ലേകളും പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന കൃഷി വകുപ്പിന്റെ അഞ്ചു ലക്ഷവും കൃഷി ഓഫിസറുടെ ഉന്നതപഠന പ്രവര്‍ത്തനങ്ങള്‍ക്കനുവദിച്ച രണ്ടര ലക്ഷവും ചെലവഴിച്ചാണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
രോഗബാധയുളള ചെടിയുടെ സാംപിള്‍ കള്‍ച്ചര്‍ ചെയ്ത് രോഗകാരണം കണ്ടെത്തി നിയന്ത്രണ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള ലാബ് സൗകര്യങ്ങള്‍, പരിശീലന പരിപാടികള്‍, കര്‍ഷകര്‍ക്ക് ആവശ്യമായ ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയവ കൃഷിയിടത്തില്‍ തന്നെ തയ്യാറാക്കുന്നതിനുളള പരിശീലന പരിപാടികള്‍ ഇവയെല്ലാം കേന്ദ്രത്തിനു കീഴിലുണ്ടാകും.
മണ്ണിന്റെ അമ്ലത്വം, വെള്ളത്തിന്റെ ഗാഢത എന്നിവ പരിശോധിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടെന്ന് കൃഷി ഓഫിസര്‍ പി.എം മെഹറുന്നിസ പറഞ്ഞു. പരിശീലനം ലഭിച്ച രണ്ട് ജീവനക്കാരുടെ സഹായം മുഴുവന്‍ സമയ സേവനവും കര്‍ഷകര്‍ക്കുണ്ടാവും. മണ്ണിനെ ഫലഭൂഷ്ഠമാക്കാനും ചെടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കഴിയുന്ന മൈക്കോറ്റൈസ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് സെന്ററിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബയോഫാര്‍മസിസി ജീവനക്കാരി കെ ശൈലജ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട് ബി.ജെ.പി വോട്ട് കുത്തനെ കുറയും: എ.കെ ആന്റണി

Kerala
  •  2 months ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

Kerala
  •  2 months ago
No Image

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

Kerala
  •  2 months ago
No Image

ജമ്മു കശ്മിർ: ഉമർ അബ്ദുല്ല അധികാരമേറ്റു

National
  •  2 months ago
No Image

ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

Kerala
  •  2 months ago
No Image

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

പൊലിസിൽ 1200 താൽക്കാലിക തസ്തികകൾ

Kerala
  •  2 months ago
No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago