നാല് സുപ്രിം കോടതി ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു
ന്യൂഡല്‍ഹി: സുപ്രിം കോടതിയില്‍ പുതുതായി നിയമിക്കപ്പെട്ട നാല് ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാവിലെ 10.30ന് സുപ്രിം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സത്യവാചകം ചൊല്ലിക്കൊടുത്തു. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്. സുഭാഷ് റെഡ്ഡി, പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.ആര് ഷാ, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് രസ്തോഗി എന്നവരും സത്യവാചകം ചൊല്ലി. നാലുപേരെയും നിയമിച്ചുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. ജസ്റ്റിസ് കെ.എം ജോസഫിന്റേതടക്കമുള്ള നിയമനങ്ങള്‍ മാസങ്ങള്‍ തടഞ്ഞുവച്ച കേന്ദ്ര സര്‍ക്കാര്‍ റെക്കോര്‍ഡ് വേഗതയിലാണ് നിയമനങ്ങള്‍ അംഗീകരിച്ചത്. ഇതോടെ 31 ജഡ്ജിമാര്‍ ആവശ്യമുള്ള സുപ്രിം കോടതിയില്‍ ഇപ്പോള്‍ 28 ജഡ്ജിമാരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."