HOME
DETAILS
MAL
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമമാക്കണമെന്ന്
backup
June 14 2017 | 20:06 PM
കൊച്ചി: കേരളത്തില്‍ ഹര്‍ത്താലുകള്‍ നിയന്ത്രിക്കാനുള്ള നിയമമെങ്കിലും കൊണ്ടു വരണമെന്നു 'സേ നോ ടു ഹര്‍ത്താല്‍' കാംപയിന് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ ഹര്‍ത്താലുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രാദേശിക ഹര്‍ത്താലുകളും ജില്ലാ ഹര്‍ത്താലുകളും വര്‍ധിച്ചിട്ടുണ്ട്.
മതിയായ സമയം നല്‍കാതെ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോടു സഹകരിക്കില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതു എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് ആശങ്കയുണ്ട്. കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജു പി. നായര്‍, ഡോ. ജസ്റ്റിന് പോള്‍, തേജസ് പുരുഷോത്തമന്, സിന്ധു രഞ്ജിത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."