എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം
തിരുവനന്തപുരം: നേമം മേലാങ്കോട് എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം.
അക്രമികള്‍ മന്ദിരത്തിന് സമീപം ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരെഴുതിയ റീത്തും വച്ചു. ഇന്നലെ രാവിലെയാണ് കരയോഗം ഓഫിസ് എറിഞ്ഞുതകര്‍ത്ത നിലയില്‍ കണ്ടത്.
ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് കഴിഞ്ഞദിവസം ഇവിടെ നാമജപഘോഷയാത്ര അടക്കമുള്ള സമരങ്ങള്‍ നടത്തിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തില്‍ സി.പി.എമ്മാണ് മന്ദിരം ആക്രമിച്ചതെന്നാണ് എന്‍.എസ്.എസ് ഭാരവാഹികളുടെയും സ്ഥലം സന്ദര്‍ശിച്ച ഒ. രാജഗോപാല്‍ എം.എല്‍.എയുടെയും ആരോപണം. സി.പി.എമ്മിന്റെ പേര് പറഞ്ഞില്ലെങ്കിലും ശബരിമല യുവതീ പ്രവേശനത്തിലെ നിലപാടാണ് ആക്രമണത്തിന് കാരണമെന്ന് ശശി തരൂരും ആരോപിച്ചു.
ശബരിമല വിവാദം കൊഴുപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്ന് സി.പി.എം നേതാവ് വി. ശിവന്‍കുട്ടി പറഞ്ഞു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."