HOME
DETAILS

പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂനിയന്‍ അനുവദിക്കില്ല; അഹങ്കാരത്തിന്റെ ആ വാക്കുകളിലുണ്ട് മുത്തൂറ്റിലെ എല്ലാ പ്രശ്‌നങ്ങളുടേയും ഉത്തരം, ഇയാളാണുപോലും മുഖ്യമന്ത്രിയുടെ ഉപദേശകന്‍, വേറെ ആരുമില്ലാഞ്ഞിട്ടാണോ?

  
backup
September 20 2019 | 06:09 AM

muthoot-struggle-issue12

തിരുവനന്തപുരം: പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂനിയന്‍ അനുവദിക്കില്ല; അഹങ്കാരം കാണിച്ചാല്‍ വെറുതെ വിടുകയുമില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ധാര്‍ഷ്ട്യത്തോടെ സംസാരിച്ച മുത്തൂറ്റ് ചെയര്‍മാന്‍ ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന്റെ 'അനൗദ്യോഗിക ഉപദേശക'നാണെന്നും അവകാശപ്പെടുന്നു. ഇങ്ങനെയുള്ളവരെയൊക്കെ ആരാണ് മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

മൂത്തൂറ്റിലെ തൊഴിലാളികളുടെ അനിശ്ചിതകാല സമരത്തിന് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയയാളാണ്. ചര്‍ച്ചയ്ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങിപ്പോയി. തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പോലും തയാറായില്ല.
നേരത്തെ വിളിച്ച യോഗത്തിലേക്ക് വരാന്‍പോലും തയാറാകാത്തയാളാണ്. ഒരു ചാനല്‍ നടത്തിയ ചര്‍ച്ചയിലേക്ക് സ്ഥാപനത്തിന്റെ പ്രതിനിധിയായി പോലും ഒരാളെ പറഞ്ഞു വിടാത്തയാളാണ്. മറ്റാരെയും കിട്ടിയില്ലേ മുഖ്യമന്ത്രിക്ക് 'അനൗദ്യോഗിക ഉപദേശക'നാക്കാനെന്നും ചോദിക്കുന്നതും സമര രംഗത്തുള്ള തൊഴിലാളികളാണ്.
മുത്തൂറ്റ് മാനേജ്മെന്റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നാണ് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞത്. പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ ജീവനക്കാരുടെ മുഷ്‌ക്കാണ് പ്രശ്നത്തിനു പിന്നിലെന്ന വാദമാണ് പൊളിഞ്ഞത്. പിന്നില്‍ മറ്റെന്തോ ഉദ്ദേശങ്ങളുണ്ടെന്ന സംശയവും ബലപ്പെടുന്നു. അതേ സമയം സമരം തുടര്‍ന്നാല്‍ കേരളത്തിലെ മറ്റു ബ്രാഞ്ചുകളും പൂട്ടേണ്ടിവരുമെന്ന ഭീഷണിയും മാനേജ്മെന്റ് മുഴക്കുന്നു. തൊഴിലാളികളെ തമ്മിലടിപ്പിച്ച് രണ്ടു ചേരിയാക്കി ജോലിക്കു വന്നില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ നിവര്‍ത്തികേടുകൊണ്ടാണ് ചിലര്‍ ജോലിക്കു കയറിയത്.

ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. പക്ഷേ, ഒരു താല്‍ക്കാലിക വര്‍ധനയെന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്മെന്റ് അംഗീകരിച്ചില്ല. പ്രശ്നം അഭിമുഖീകരിക്കുന്ന തോട്ടം മേഖല പോലും ഇടക്കാല ആശ്വാസം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, തൊഴിലാളി ക്ഷേമത്തിന് വേണ്ടി മുന്നോട്ടുവച്ച നിര്‍ദ്ദേശം അംഗീകരിക്കാന്‍ മുത്തൂറ്റ് മാനേജ്മെന്റ് തയാറായില്ലെന്നും പറഞ്ഞതും തൊഴില്‍ മന്ത്രിയാണ്.

സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ 'അനൗദ്യോഗിക ഉപദേശക'നാണ് താനെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണ് തനിക്കുള്ളത്.
പിണറായിയുമായി നല്ല ബന്ധമാണുള്ളത്. 'പിണറായി ചേട്ടന്‍' എന്നാണ് വിളിക്കുന്നത്.സമരം തുടങ്ങിയ ശേഷം മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്നും ജോര്‍ജ് മുത്തൂറ്റ് പരാതി പറയുന്നു.

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയാണെന്നാണ് എം.ഡി പറയുന്നത്. എന്നാല്‍ തങ്ങളുടെ വീടുകളിലെ അവസ്ഥ എന്താണെന്ന് ഈ എം.ഡിക്കറിയുമോ? എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടതിനാല്‍ തൊഴിലാളികള്‍ അങ്ങോട്ടുചെന്ന് പറഞ്ഞതുകൊണ്ടുമാത്രമാണ് സി.ഐ.ടി.യു സമരത്തിലിടപെട്ടത്. ഈ മാനേജ്‌മെന്റ് മാന്യമായി പെരുമാറിയിരുന്നുവെങ്കില്‍ ഇവിടെ ഒരു സി.ഐ.ടി.യുവും സമരത്തിനെത്തില്ല. ഒരു തൊഴിലാളിക്കും സമരത്തിലേക്കിറങ്ങാന്‍ താത്പര്യവുമില്ല. കൊള്ളപ്പലിശ ഈടാക്കിയിട്ടും 30 വര്‍ഷം സേവനം ചെയ്യുന്ന തൊഴിലാളിക്ക് ഇവിടെ ലഭിക്കുന്ന ശമ്പളം 13000 രൂപയാണെന്നോര്‍ക്കണം. അങ്ങനെത്തവരില്‍ നിന്ന് ഏത് തൊഴിലാളിക്കാണ് നീതി പ്രതീക്ഷിക്കാനാവുക.?
പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂനിയന്‍ അനുവദിക്കില്ല; ആ അഹങ്കാരത്തിന്റെ വാക്കില്‍ തന്നെയുണ്ട് മുത്തൂറ്റിലെ എല്ലാ പ്രശ്‌നങ്ങളുടേയും ഉത്തരം. പേരുപറയരുതെന്ന അഭ്യര്‍ഥനയോടെ ആ തൊഴിലാളി പറഞ്ഞു.
സമരത്തിന്റെ പേരില്‍ കേരളത്തില്‍ മൊത്തം പൂട്ടേണ്ടി വന്നാലും പ്രശ്‌നമില്ല. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ല. അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെ വിടില്ല എന്ന എം.ജി ജോര്‍ജിന്റെ വാക്കുകളിലും അതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago