ബി.ജെ.പിക്കെതിരേ യു.പി.എ മാതൃകയില്‍ ഐക്യം വേണം: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഇന്ത്യയെ ബി.ജെ.പി ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഒന്നാം യു.പി.എ മാതൃകയിലുള്ള ഐക്യം വേണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ഈ നിര്‍ദേശം താന്‍ ഉന്നയിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സഖ്യവും സഹകരണവും രണ്ടാണ്. സഖ്യത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം സഹകരണം ഉറപ്പാക്കാനും ശ്രമിക്കണം. പ്രതിപക്ഷ കക്ഷികളുടെ ആദ്യയോഗം ഇത്തരമൊരു സഹകരണ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. എന്‍.ഡി.എയുടെ ഭാഗമല്ലാത്ത കക്ഷികള്‍ ദേശീയ തലത്തിലെങ്കിലും യോജിക്കേണ്ട സമയമാണിത്.
സി.പി.എമ്മിന് കോണ്‍ഗ്രസുമായി യോജിക്കാനാവാത്ത സാഹചര്യമുള്ളത് കേരളത്തിലാണ്. രാജ്യത്താകമാനം ബി.ജെ.പി വിരുദ്ധ നീക്കത്തിനു നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് തന്നെയാണ് . അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും രണ്ടായി കാണണം.
ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പട്ട ആരോപണത്തിന് അടിസ്ഥാനമുള്ളതായി തോന്നുന്നില്ല. മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖിനെ രാജിവയ്പ്പിക്കാന്‍ മുസ്‌ലിം ലീഗ് ആലോചിക്കുന്നതായുള്ള വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശം പോലുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."