കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതി- ഗുരുതര ആരോപണവുമായി ചെന്നിത്തല
കോട്ടയം: കിഫ് ബിയുടെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ അഴിമതി നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ് ബിയില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വെളിപെടുത്തല്‍.
കിഫ്ബിയിലെ വൈദ്യുത വകുപ്പിന്റെ പദ്ധതിയിലാണ് അഴിമതി. വൈദ്യുതി കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ് ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടി കിഫ്ബിയുടെ പണം വഴിമാറ്റി ചെലവഴിക്കുന്നു. രണ്ട് കമ്പനികള്‍ക്ക് കെ.എസ്.ഇ.ബി വഴിവിട്ട സഹായം ചെയ്തു കൊടുത്തു. ടെന്‍ഡര്‍ തുകയേക്കാള്‍ 61.8 ശതമാനം കൂട്ടി. കോടികളുടെ അഴിമതതിക്ക് ഒത്താശ ചെയ്തവര്‍ ചെയ്തവര്‍ മറ്റ് തരത്തിലുള്ള ആനുകൂല്യങ്ങള്‍ കൈപറ്റി- ചെന്നിത്തല പറഞ്ഞു.
ടെന്‍ഡര്‍ ചെയ്യുമ്പോഴുള്ള മാനദണ്ഡം പാലിച്ചില്ല. എല്‍. ആന്റ് ടി സ്റ്റെര്‍ലൈറ്റ് എന്നീ കമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നിലനില്‍ക്കുമ്പോഴാണ് കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഫ് ബി വഴി നടപ്പാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു കെ.എസ്.ഇ.ബിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടിയുടെ ഒന്നാംഘട്ട പ്രവൃത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വഴിവിട്ട ചെലവുകള്‍ മറക്കുന്നതിന് വേണ്ടിയാണ് ഓഡിറ്റിങ് ചെയ്യാതിരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണോ എന്ന് സര്‍ക്കാറിനെ വെല്ലുവിളിച്ചു.
കേരളത്തില്‍ സര്‍ക്കാര്‍ ഭക്ഷണം ആദ്യം കഴിക്കേണ്ടത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉണ്ടയില്ലാ വെടി വെക്കുകയാണ്. ഇതുകൊണ്ടൊന്നും പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിക്കില്ല. ലാവലിന്‍ കേസ് തീര്‍ന്നിട്ടില്ല. അടുത്തമാസം ആദ്യം കേസ് പരിഗണിക്കാന്‍ പോകുകയാണ്. പാലാരിവട്ടം പാലം ക്രമക്കേടില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഉടന്‍ നടപടിയെടുക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."