സ്കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പരിശീലനം: മന്ത്രി രവീന്ദ്രനാഥ്
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ ശാസ്ത്രീയമായി അഭ്യസിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. യോഗ അഭ്യസിക്കുന്നതോടൊപ്പം അതിന്റെ ശാസ്ത്രീയ വശങ്ങള് നിരീക്ഷിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീമംഗങ്ങള്‍ക്ക് എസ്.സി.ഇ.ആര്.ടി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ഒളിംപ്യാഡില്‍ മറ്റെല്ലാ ഇനങ്ങളിലുമെന്ന പോലെ യോഗയിലും നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
യോഗ ഒളിംപ്യാഡില്‍ ആദ്യമായാണ് കേരളം മത്സരിക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അധ്യക്ഷനായി. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് സ്പോര്‍ട്സ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. ജെ. പ്രസാദ്, അഡ്വ. ജി. ബാലചന്ദ്രന്, ജെ.എസ്. ഗോപന്, ഡോ. പി.ടി അജീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."