സി.കെ നായിഡു ട്രോഫി കേരളം ഭേദപ്പെട്ട നിലയില്‍
തലശ്ശേരി: കേണല്‍ സി.കെ നായിഡു ട്രോഫി അണ്ടര്‍ 23 ടൂര്‍ണമെന്റിലെ ചതുര്‍ദിന മത്സരത്തില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭക്കെതിരേ കേരളം 90 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. പുറത്താകാതെ 68 റണ്‍സുമായി ഡാരില്‍ എസ്. ഫെരാരിയോയും 16 റണ്‍സുമായി വിഷ്ണു രാജുവുമാണു ക്രീസില്‍.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യം സെഷനില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ആനന്ദ് ജോസഫിന്റെയും (58 റണ്‍സ്) ഡാരില്‍ എസ്. ഫെരാരിയോയുടേയും (പുറത്താകാതെ 66) അര്‍ധശതകത്തിന്റെ പിന്‍ബലത്തില്‍ ഭേദപ്പെട്ട നിലയിലായി.
25 റണ്‍സിനു മൂന്നുവിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ ആനന്ദ് ജോസഫിന്റെയും ഡാരില്‍ എസ്. ഫെരാരിയോയുടേയും 71 റണ്‍സ് കൂട്ടുകെട്ട് മികച്ച അടിത്തറ നല്കി.
ആനന്ദ് ജോസഫ് പുറത്തായതിനു ശേഷം ഡാരില്‍ അഞ്ചാം വിക്കറ്റില്‍ അഖില്‍ സ്കറിയ (19) യുമായി 36 റണ്‍സിന്റെയും ആറാംവിക്കറ്റില്‍ കെ.എന്‍ ഹരികൃഷ്ണനുമായി (16) 45 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."