പിറവം വലിയ പള്ളി: ഓര്‍ത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നല്‍കണമെന്ന് പൊലിസിന് നിര്‍ദേശം
കൊച്ചി: പിറവം സെന്റ് മേരീസ് പള്ളി (വലിയ പള്ളി) യില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് സംരക്ഷണം നല്‍കണമെന്ന് പൊലിസിന് ഹൈക്കോടതി നിര്‍ദേശം നല്കി. ഫാദര്‍ സ്കറിയ വട്ടക്കാട്ടില്‍, കെ.പി ജോണ്‍ തുടങ്ങിയവര്‍ നല്കിയ ഹരജിയിലാണ് വിധി. പിറവം പള്ളിക്കേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പൊലിസ് സംരക്ഷണം നല്‍കുന്നതടക്കം 18 വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്ത് പൊലിസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുപ്രിംകോടതി വിധി പ്രകാരമുള്ള നടപടികള്‍ പൊലിസ് സ്വീകരിക്കണം, ക്രമസമാധാന പ്രശ്നം ഇല്ലാതാക്കാന്‍ പൊലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. പൊലിസിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ കോടതി ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. ഇടവകാംഗങ്ങളുടെ പ്രവേശനത്തിനു സമര്‍പ്പിച്ച നിര്‍ദേശങ്ങളുമായി പൊലിസിനു മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
2017 ജൂലൈ മൂന്നിലെ സുപ്രിംകോടതി വിധി പ്രകാരം മലങ്കര സഭയിലെ പള്ളികള്‍ 1934 ലെ ഭരണഘടന പ്രകാരമാണ് ഭരിക്കപ്പെടേണ്ടതെന്നും സമാന്തര ഭരണം പാടില്ലന്നും ആരാധനക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് പക്ഷം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."