കൂടരഞ്ഞിയില്‍ യു.ഡി.എഫിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്
കൂടരഞ്ഞി: അധികാരക്കൈമാറ്റം സംബന്ധിച്ച് മുമ്പുണ്ടാക്കിയ കരാര്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പാലിക്കുന്നില്ലെന്നാരോപിച്ച് കൂടരഞ്ഞിയില്‍ കോണ്‍ഗ്രസ് പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു.
മുന്‍ ധാരണപ്രകാരം ആദ്യ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രസിഡന്റ് സോളി ജോസഫും വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ വി.എ നസീറും സ്ഥാനമൊഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും നല്‍കണം. എന്നാല്‍ സ്വതന്ത്രയായി മല്‍സരിച്ച് ജയിച്ച തനിക്ക് കരാര്‍ പാലിക്കാന്‍ ബാധ്യതയില്ലെന്നാണ് സോളി ജോസഫ് പറയുന്നത്. വി.എ നസീറും സ്ഥാനമൊഴിയാന്‍ തയാറല്ല. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെയും നിര്‍ദേശം ഇരുവര്‍ക്കും സ്വീകാര്യമല്ല. ഇതേ തുടര്‍ന്ന് കൂടരഞ്ഞിയില്‍ യു.ഡി.എഫ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുകയാണ്.
കാലവര്‍ഷക്കെടുതിയില്‍പെട്ടവരെ സഹായിക്കാന്‍ മുന്നോട്ടു വന്നവരെ അഭിനന്ദിക്കുന്നതിന് പഞ്ചായത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം കോണ്‍ഗ്രസ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു. മണ്ഡലം പ്രസിഡന്റും ടൗണ്‍ വാര്‍ഡ് മെംബറുമായ ജോസ് പള്ളിക്കുന്നേല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിട്ടും പരിപാടിയില്‍ പങ്കെടുത്തില്ല. ജില്ലാ പഞ്ചായത്തംഗം അന്നമ്മ മാത്യു സ്ഥലത്തെത്തിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടക്കിയയച്ചു. ഇടക്കാലത്ത് യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ്(എം) പിന്നീട് തിരികെ വന്നെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധത്തിലാണ്.
രണ്ടംഗങ്ങളുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ഒരംഗത്തിനെ ഇലക്ഷന്‍ കമ്മിഷന്‍ അയോഗ്യത കല്‍പിച്ച് നേരത്തെ പുറത്താക്കിയിരുന്നു. സി.പി.എം -4, കോണ്‍ഗ്രസ്- 3, മുസ്‌ലിം ലീഗ് - 2, ജനതാദള്‍- 1, കേരള കോണ്‍(എം) - 1, എല്‍.ഡി.എഫ് സ്വത. - 1, സ്വതന്ത്ര - 1 എന്നിങ്ങനെയാണ് പഞ്ചായത്തില്‍ ഇപ്പോഴത്തെ കക്ഷിനില.7ാം വാര്‍ഡ് മെംബര്‍ ഗ്രേസി കീലത്തിനാണ് അയോഗ്യതയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."