HOME
DETAILS

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് പുനര്‍നിര്‍മാണം; എതിര്‍പ്പുമായി സംരക്ഷണ സമിതി രംഗത്ത്

  
backup
November 03 2018 | 04:11 AM

%e0%b4%9a%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be

കോഴിക്കോട്: നൂറു വര്‍ഷം പിന്നിട്ട ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റുന്നതിനെതിരേ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിട സംരക്ഷണ സമിതി രംഗത്ത്.
2017ല്‍ 5.6 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കെട്ടിടത്തിന് യാതൊരു ബലക്കുറവുമില്ല. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പെയിന്റിങ്ങും വയറിങ്ങും നടത്തിയിരുന്നു. കൂടാതെ ഓഫിസില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കാന്‍ ടൈല്‍സ് പതിച്ച ഇരുപ്പിടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഈ കെട്ടിടം പൊളിക്കേണ്ടി വന്നാല്‍ കഴിഞ്ഞ വര്‍ഷം ചിലവഴിച്ച പണം പൂര്‍ണ്ണമായും പാഴായി പോകുമെന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ കെട്ടിടം പണിയുന്നതിനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. ഇതിനു പിന്നില്‍ ഉന്നതസ്ഥാനത്തുള്ള ചില തല്‍പരകക്ഷികള്‍ അഴിമതി നടത്തി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
കെട്ടിടം പൊളിക്കുമ്പോള്‍ രേഖകളും ഫര്‍ണിച്ചറുകളും വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി വന്‍ ചെലവ് വരും. കൂടാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫയലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ നശിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പ്രളയദുരന്തത്തിന് ശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുമ്പോള്‍ അധിക സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ടാണ് കെട്ടിടം പൊളിച്ചു മാറ്റുന്നത്, പൊളിച്ചേ അടങ്ങു എന്ന് വാശിപ്പിടിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അത് ആര്‍ക്കുവേണ്ടിയാണെന്ന് പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അഡ്വ. പി. ചാത്തുണ്ണി, ടി. കെ സുധാകരന്‍, എന്‍. പി അമീര്‍, ഭരതന്‍ കരിക്കിനാരി, കെ. ഹരിദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago