മകളുടെ പീഡനം: അമ്മ വീട്ടിലെ അമ്മക്ക് ഇനി വയോജനവേദിയുടെ കൂട്ടും
ചെറുതുരുത്തി: സ്വന്തം മകളുടെ പീഡനത്തെ തുടര്‍ന്ന് ചേലക്കര പൊലിസ് വൃദ്ധസദനമായ വെങ്ങാനെല്ലൂര്‍ അമ്മ വീട്ടിലേക്ക് മാറ്റിയ വൃദ്ധ മാതാവിന് കേരള വയോജന വേദിയുടെ സ്‌നേഹ സാന്ത്വനം. വെങ്ങാനെല്ലൂര്‍ സ്വദേശിനി രാധമ്മയ്ക്കാണ് ജീവിത വഴിയില്‍ ഇനി വയോ ജന വേദി സ്‌നേഹ സാന്ത്വനമേകുക.
കൂലി പണി ചെയ്ത് സമ്പാദിച്ച വീടും, സ്ഥലവും മകള്‍ മാലതിയും, ഭര്‍ത്താവ് രാജഗോപാലനും ചേര്‍ന്ന് തട്ടിയെടുത്തതായി രാധമ്മ പറയുന്നു. മാലതിക്ക് നാല് വയസുള്ളപ്പോള്‍ പിതാവ് മാലതിയെ ഉപേക്ഷിച്ച് പോയതാണ്. വീടുകളില്‍ പണിയെടുത്താണ് മകളെ വളര്‍ത്തിയത്. ചേലക്കര പൊലിസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച രാധമ്മയെ പൊലിസ് വൃദ്ധസദനത്തിലാക്കുകയായിരുന്നു. വാര്‍ത്ത കേട്ടറിഞ്ഞാണ് കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം മുള്ളൂര്‍ക്കര യൂണിറ്റ് സെക്രട്ടറി എം.എന്‍. സോദരന്‍ വൃദ്ധസദനത്തിലെത്തിയത്. സംരക്ഷണ രേഖകള്‍ തയ്യാറാക്കി തൃശൂര്‍ മെയ്ന്റനന്‍സ് ട്രൈബ്യൂണല്‍ ആര്‍.ഡി.ഒയ്ക്ക് സമര്‍പ്പിയ്ക്കുകയും ചെയ്തതോടെ അത് രാധമ്മയുടെ ജീവിതത്തില്‍ പുതു പ്രതീക്ഷയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."