വയോജന സംരക്ഷണ ശില്പശാല ഇന്ന്
കോഴിക്കോട്: ലോക വയോജന ചൂഷണവിരുദ്ധ ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു കേരളാ സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ശില്പശാല നടത്തും.
രാവിലെ 10ന് പുതിയറ എസ്.കെ പൊറ്റക്കാട്ട് ഹാളില്‍ നടക്കുന്ന ശില്പശാല എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനാകും. പുരുഷന് കടലുണ്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
വി.കെ.സി മമ്മദ്കോയ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്പറേഷന് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിതാ രാജന്, കൗണ്‍സിലര്‍ എം. സലീന സംസാരിക്കും.
11ന് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം സംബന്ധിച്ച് ശില്പശാല നടക്കും.
സബ് ജഡ്ജി ആര്.എല്‍ ബൈജു മോഡറേറ്ററായിരിക്കും. എ.ഡി.എം ടി. ജനില്‍കുമാര്‍, ഡോ. റോഷന് ബിജിലി, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ടി.പി സാറാമ്മ, ഡിവൈ.എസ്.പി എം.പി പ്രേംദാസ്, പ്രസ്ക്ലബ് സെക്രട്ടറി കമാല്‍ വരദൂര്‍, ഡോ. കെ.പി സുധീര, ഡോ. സി. ഭാമിനി, ജിഷോ ജയിംസ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."