പാകിസ്താന്‍ മനുഷ്യാവകാശ പ്രവര്‍ത്തക യു.എസില്‍ അഭയം തേടി
ഇസ്‌ലാമാബാദ്: ഭരണകൂട ഭീഷണിയെ തുടര്‍ന്ന് പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലയ് ഇസ്മാഈല്‍ യു.എസില്‍ അഭയം തേടി. സൈന്യത്തിന്റെ അനധികൃത ഇടപെടലുകള്‍ക്കെതിരേ വിമര്‍ശനം നടത്തുന്ന ഗുലാലയിനെ സംബന്ധിച്ച് മാസങ്ങളായി വിവരങ്ങളൊന്നുമില്ലായിരുന്നു. യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടും എങ്ങനെയാണ് അവര്‍ രാജ്യം വിട്ടതെന്ന കാര്യം വ്യക്തമല്ല.
ദേശദ്രോഹ പ്രവര്‍ത്തനം നടത്തിയെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നുമാണ് സര്‍ക്കാര്‍ അവര്‍ക്കെതിരേ ആരോപിക്കുന്ന കുറ്റം. ജീവന് ഭീഷണിയെ തുടര്‍ന്ന് രാജ്യം വിടാന്‍ താന്‍ നിര്‍ബന്ധിതയായതാണെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
ജീവിതം ജയിലഴിക്കുള്ളില്‍ അവസാനിച്ചെങ്കില്‍ വര്‍ഷങ്ങളോളം തന്നെ പീഡിപ്പിക്കുമായിരുന്നെന്നും തന്റെ അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുമെന്നും അവര്‍ പറഞ്ഞു. പാകിസ്താനിലെ കോടതികളില്‍ ഗുലാലയ്‌ക്കെതിരേ ആറ് കേസുകളുണ്ടെന്നും അവളുടെ ജീവന്‍ അപകടത്തിലായിരുന്നെന്നും പിതാവ് മുഹമ്മദ് ഇസ്മാഈല്‍ ബി.ബി.സിയോട് പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ ഭയപ്പാടോടെയാണ് അവള്‍ ജീവിച്ചത്. എനിക്കെതിരേയും ഭീഷണിയുണ്ട്. ഭാഗ്യം കൊണ്ടാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ സംഘടനകള്‍ക്കെതിരേ പ്രത്യേകിച്ചു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള പാകിസ്താനിലെ ആക്രമണങ്ങളെ ഗുലാലയ് ശക്തമായി വിര്‍ശിച്ചിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ സൈനിക അടിച്ചമര്‍ത്തലിന്നിടെ പീഡനത്തിനിരയായ സ്ത്രീകള്‍ക്കായി ശബ്ദിച്ചതിനെ തുടര്‍ന്നാണ് പാക് ഭരണകൂടത്തിലെ കണ്ണിലെ കരടായി അവര്‍ മാറിയത്. 32 കാരിയായ ഗുലാലയ് യു.എസില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. ന്യൂയോര്‍ക്കില്‍ സഹോദരിക്കൊപ്പമാണ് അവര്‍ ഇപ്പോള്‍ ജീവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."