HOME
DETAILS
MAL
'നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യണം'
backup
June 14 2017 | 21:06 PM
കോഴിക്കോട്: നഗരശുചീകരണ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2016 നവംബര്‍ മാസം മുതല്‍ വര്‍ധിപ്പിച്ച ശമ്പളം തൊഴിലാളികള്‍ക്ക് അനുവദിച്ചെങ്കിലും അഞ്ചുവര്‍ഷത്തെ ശമ്പള കുടിശ്ശിക തൊഴിലാളികള്‍ക്ക് ലഭ്യമായിട്ടില്ല. നാലു ഗഡുക്കളായി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും നഗരസഭ അവഗണിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.പ്രസിഡന്റ് അഡ്വ. എം. രാജന് അധ്യക്ഷനായി. പുതിയ ഭാരവാഹികള്‍: അഡ്വ. എം. രാജന്(പ്രസി), മൂസ പന്തീരാങ്കാവ് (ജന. സെക്ര), സി. ദാസന്(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."