HOME
DETAILS
MAL
ഇന്ത്യന്‍ ശക്തിയെ പാകിസ്താന്‍ കുറച്ചുകാണുകയാണെന്ന് വ്യോമസേനാ മേധാവി
backup
September 20 2019 | 19:09 PM
മുംബൈ: ഇന്ത്യന്‍ സൈനിക ശക്തിയെ എപ്പോഴും പാകിസ്താന്‍ കുറച്ചുകാണുകയാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദ്ര സിങ് ധനോവ. ബാലാകോട്ട് സൈനിക നടപടിയെയും അവര്‍ ആ രീതിയിലാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ദേശീയ നേതൃത്വത്തെപോലും പാകിസ്താന്‍ വിലകുറഞ്ഞ രീതിയിലാണ് നോക്കി കാണുന്നത്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ നടത്തിയ മിന്നലാക്രമണം അവരുടെ ചിന്തക്കും അപ്പുറത്തായിരുന്നുവെന്നും ധനോവ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."