വയനാട് ആദിവാസി സാക്ഷരതാ പദ്ധതി; ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷന് ജില്ലയിലെ സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 200 ഊരുകളില്‍ ആരംഭിക്കുന്ന വയനാട് ആദിവാസി സാക്ഷരതാപദ്ധതി രണ്ടാം ഘട്ടത്തിന്റെ 400 ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഡയറ്റിന്റേയും സാക്ഷരതാമിഷന്റേയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ ആരംഭിച്ചു.
400 ഇന്‍സ്ട്രക്ടര്‍മാരില്‍ 200 പേര് ആദിവാസി വിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസ് വിജയിച്ചവരാണ്. ബാക്കി 200 പേര് പൊതുവിഭാഗത്തില്പ്പെട്ടവരാണ്. ഒന്നാം ഘട്ടമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെയും സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് പരിശീലനം ആരംഭിച്ചത്. സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി ദേവകി അധ്യക്ഷയായി.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു മുഖ്യാഥിതിയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഇ.ജെ ലീന ടീച്ചര്‍, ഡയറ്റ് സീനിയര്‍ ലക്ചര്‍ കെ.കെ സന്തോഷ്കുമാര്‍, വയനാട് ആദിവാസി സാക്ഷരതാ കോഡിനേറ്റര്‍ പി.എന്‍ ബാബു പദ്ധതികള്‍ വിശദീകരിച്ചു.
സാക്ഷരതാ മിഷന് കോഡിനേറ്റര്‍ നിര്‍മ്മലാ റെയ്ച്ചര്‍ ജോയി, കെ അരവിന്ദാക്ഷന് മാസ്റ്റര്‍, ഷിന്‍സി റോയി സംസാരിച്ചു. റിസോഴ്സ് പേഴ്സണ്‍മാരായ മൊയ്തൂട്ടി മാസ്റ്റര്‍, പത്മാവതി ടീച്ചര്‍, ടി സദാശിവന് മാസ്റ്റര്‍, കെ സദാനന്ദന് മാസ്റ്റര്‍, പി ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."