യു.പിയില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ യോഗി പുറത്തുപോകുമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ ആദ്യം പുറത്തുപോകുക മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരിക്കുമെന്ന് എസ്.പി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് സ്വദേശിയല്ല. അദ്ദേഹം ഉത്തരാഖണ്ഡ് നിവാസിയാണ്. അതുകൊണ്ടുതന്നെ യോഗി ആദിത്യനാഥ് യു.പിയില്‍ നിന്ന് പുറത്തുപോകേണ്ടി വരികതന്നെ ചെയ്യും-അഖിലേഷ് പറഞ്ഞു. രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ് ഇന്ന് ദേശീയ പൗരത്വ രജിസ്റ്റര്‍. നേരത്തെ അത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്നതായിരുന്നെങ്കില് ഇപ്പോഴത് ഭയപ്പാടിന്റെ രാഷ്ട്രീയമാക്കിമാറ്റിയിരിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.
ഭിന്നിപ്പിക്കുന്ന ശക്തികളെ പുറത്താക്കുകയെന്നതാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. ഭയം വളര്‍ത്തുന്ന ആളുകളെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കുകയെന്നതാണ് നയമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."