മാവോയിസ്റ്റ് നേതാവ് രൂപേഷിനെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി
മാനന്തവാടി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി. ജില്ലയിലെ വിവിധകേസുകളുടെ വിചാരണയുടെ ഭാഗമായാണ് അദ്ദേഹത്തെ മാനന്തവാടി സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയത്.
ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത പതിനൊന്ന് കേസുകളാണ് ഇന്നലെ പരിഗണിച്ചത്. അതില്‍ പടിഞ്ഞാറത്തറ കരിങ്കണ്ണി കോളനിയില്‍ ആയുധങ്ങളുമായെത്തിയതുമായി ബന്ധപ്പെട്ട് 2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിക്കുന്നത് നവംബര്‍ ഒന്പതിലേ് മാറ്റിവച്ചു. അവശേഷിക്കുന്ന പത്തെണ്ണം ഡിസംബര്‍ 11 ലേക്കും മാറ്റിവച്ചിട്ടുണ്ട്.വന്‍ പൊലിസ് സന്നാഹത്തിന്റേയും സ്പെഷല്‍ കമാന്‍ഡോകളുടേയും അകമ്പടിയുടോയാണ് വിയ്യൂര്‍ ജയിലില്‍ നിന്നും രൂപേഷിനെ മാനന്തവാടി കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് വന്‍ പൊലിസ് അകമ്പടിയോടെ 12 മണിയോടുകൂടി രൂപേഷിനെ കോടതിയിലെത്തിച്ചു. വാഹനത്തില്‍ നിന്നും ഇറങ്ങി കോടതിയിലെത്തുന്നതു വരെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യവുമായാണ് രൂപേഷ് മുന്നോട്ട് നീങ്ങിയത്. ജില്ല കോടതിയില്‍ ജഡ്്ജി അവധിയിലായതിനാലാണ് ചുമതല വഹിക്കുന്ന മാനന്തവാടി സ്പെഷല്‍ കോടതി ജഡ്ജി സെയതലവി മുന്‍പാകെ പ്രതിയെ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."