HOME
DETAILS
MAL
ശാപമോക്ഷം കാത്ത് വാളന്നൂര്‍-കാപ്പിയില്‍ റോഡ്
backup
June 14 2017 | 21:06 PM
പൂനൂര്‍: ശാപമോക്ഷം കാത്തുകിടക്കുകയാണ് ഉണ്ണികുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട വാളന്നൂര്‍-കാപ്പിയില്‍ റോഡ്.
മഴക്കാലമായതോടെ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കാല്‍നടപോലും പ്രയാസകരമാവുകയാണ്. ബാലുശ്ശേരിയിലെ ഏക ഗവ. കോളജ് സ്ഥിതി ചെയ്യുന്ന വാളന്നൂരിലേക്കുള്ള പ്രധാന യാത്രാമാര്‍ഗമായ ഈ റോഡിന് 25 വര്‍ഷത്തിലധികം പഴക്കമുണ്ട്.
അധികൃതരുമായി നിരവധി തവണ നാട്ടുകാര്‍ വിഷയം പരാതി ഉന്നയിച്ചിട്ടും ഇതുവരെയും ഒരു നീക്കവും ഉണ്ടായിട്ടില്ല.
അധികൃതരുടെ അവഗണന തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."