പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ അപകടഭീതിയുയര്‍ത്തുന്നു
റെയില്‍വേ സ്റ്റേഷന്‍, കാലിച്ചാനടുക്കം, പരപ്പ, കാലിച്ചാംപൊതി എന്നിവിടങ്ങളില്‍നിന്നു വരുന്ന യാത്രക്കാരും രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുമാണ് ഇതിലൂടെ കടന്നുപോകുന്നത്
നീലേശ്വരം: രാജാ റോഡിലെ ഓവുചാലിനു മുകളിലുള്ള പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ അപകടഭീതിയുയര്‍ത്തുന്നു. ടെലിഫോണ്‍ ഓഫിസിനുമുമ്പിലും രാജാസ് ഹൈസ്‌കൂളിനുമുന്നിലുമാണ് സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ്് യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്നത്.
ബസ് സ്റ്റാന്‍ഡ് പൊളിച്ചതിനെ തുടര്‍ന്നുള്ള ഗതാഗത പരിഷ്‌ക്കരണത്തെ തുടര്‍ന്ന് കെ.സി.കെ രാജ വളവിലാണ് കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കു പോകുന്ന ബസ് നിര്‍ത്തിയിടുന്നത്. റെയില്‍വേ സ്റ്റേഷന്‍, കാലിച്ചാനടുക്കം, പരപ്പ, കാലിച്ചാംപൊതി എന്നിവിടങ്ങളില്‍നിന്നു വരുന്ന യാത്രക്കാരും രാജാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുമാണ് ഇതിലൂടെ കടന്നു പോകുന്നത്.
കഴിഞ്ഞദിവസം പ്രായമുള്ള സ്ത്രീ ഇതുവഴി നടന്നു പോകവെ ഓവുചാലിനു മുകളിലുള്ള സ്ലാബില്‍ തട്ടിവീഴുകയുണ്ടായി.ഇവരെ ഉടന്‍തന്നെ വഴിയാത്രക്കാര്‍ കെ.സി.കെ രാജാ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പലയിടത്തും നടപ്പാതയിലെ ഓവുചാലിലെ സ്ലാബുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാരുടെ കാല്‍ കുഴിയില്‍ തടഞ്ഞുവീഴുന്ന സ്ഥിതിയാണുള്ളത്.
പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ കള്‍ മാറ്റി യാത്രക്കാര്‍ക്ക് സുഗമമായി നടന്നു പോകാനുള്ള സംവിധാനം നഗരസഭ ഒരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."