വ്യാജ പാസ്പോര്‍ട്ട് കേസില്‍ പ്രതിയായ മധ്യവയസ്കന് കൊക്കെയ്നുമായി അറസ്റ്റില്‍
മംഗളൂരു: വ്യാജ പാസ്പോര്‍ട്ട് കേസിലെ പ്രതിയായ മധ്യവയസ്കന് കൊക്കെയ്നുമായി അറസ്റ്റില്‍. കാസര്‍കോട് കുഞ്ചത്തൂര്‍ സ്വദേശി അജ്മല്‍ മുഹമ്മദ് എന്ന പുളിക്കല്‍ മുഹമ്മദിനെ (44)യാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളില്‍നിന്നു 70,000 രൂപയോളം വിലവരുന്ന കൊക്കെയിന്‍ കണ്ടെടുത്തു.
ഗോവയിലെ കാന്‍ഡോലിമിലെ അപാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് അഞ്ചു പേരെ മയക്കുമരുന്നുമായി കദ്രി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് അജ്മലിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്.
തുടര്‍ന്ന് ഇയാള്‍ മംഗളൂരുവിലെത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പൊലിസ് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
ഇയാളില്‍നിന്നു മൂന്നു കാറുകളും മൊബെല്‍ ഫോണും പണവും പൊലിസ് പിടിച്ചെടുത്തു.
2008ല്‍ വ്യാജപാസ്പോര്‍ട്ട് നിര്‍മിച്ചുവിതരണം ചെയ്തതിന് അജ്മലിനെതിരേ ഉള്ളാള്‍ പൊലിസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."