HOME
DETAILS

അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം സജീവമാകുന്നു; അധികൃതര്‍ക്ക് മൗനം

  
backup
November 03 2018 | 05:11 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2-4

ബദിയഡുക്ക: അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം സജീവമാകുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം തുടരുന്നു. ആഘോഷ ദിവസങ്ങളിലും ഞായറാഴ്ചകളിലും ബദിയഡുക്ക പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ജനവാസമില്ലാത്ത പറമ്പുകളിലും കുന്നിന്‍ ചെരുവുകളിലുമാണ് കോഴിയങ്കം നടക്കുന്നത്. പൊലിസിന് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമാണ് പലപ്പോഴും കോഴിയങ്കക്കാര്‍ തിരഞ്ഞെടുക്കുന്നത്. ചില സ്ഥലങ്ങളില്‍ പൊലിസിന്റെ അനുവാദം വാങ്ങിയാണ് കോഴിപ്പോര് നടത്തുന്നതെന്ന് വരുത്തി തീര്‍ത്താണ് നടത്തിപ്പുകാര്‍ വാതുവെപ്പുകാരെ ആകര്‍ഷിക്കുന്നത്. ആയിരങ്ങള്‍ മുടക്കിയാണ് കോഴികളെ പലയിടങ്ങളിലും പോരിനിറക്കുന്നത്. അങ്കക്കോഴിക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ വില നല്‍കുന്നവരുണ്ട്. വാതുവെപ്പുകാര്‍ ഒരോ ദിവസവും കോഴിയുടെ നിറം നോക്കിയാണ് വിലപേശുന്നത്. പോരിനിറക്കുന്ന കോഴിയുടെ കാലില്‍ മൂര്‍ച്ചയുള്ള അങ്കവാള്‍ കെട്ടിയാണ് പോരിനിറക്കുന്നത്. പോരിനിറക്കുന്ന മുറക്ക് വാതുവെപ്പുകാര്‍ പരസ്പരം പന്തയത്തില്‍ ഏര്‍പ്പെടും. പോരിനിറക്കുന്ന കോഴികളില്‍ ഏതുകോഴിയാണോ ചത്തുവീഴുന്നത് അവ പരാജയപ്പെടുകയും എതിര്‍കോഴിയുടെ ആള്‍ക്ക് ചത്തുവീഴുന്ന കോഴിയും പന്തയംവച്ച പണവും കിട്ടും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കി കളിയില്‍ ഏര്‍പ്പെടുന്നവരുമുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നേരത്തെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് ചൂതാട്ടം തന്നെയായി മാറിയിട്ടുണ്ട്. ബദിയടുക്ക പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കിളിംഗാറിന് സമീപം കൊളമ്പെ, പള്ളത്തടുക്കക്ക് സമീപം കാടമന മാടത്തടുക്ക, ചാലക്കോട്, ഉക്കിനടുക്കയിലെ പ്ലാന്റേഷന്‍ കോര്‍പറേഷനോടു ചേര്‍ന്നു കിടക്കുന്ന കുന്നിന്‍ ചെരിവ്, പെര്‍ളക്ക് സമീപം ബജക്കുടല്‍, ബാഡൂര്‍, കൊല്ലങ്കാനത്തിനുസമീപം ഏവിഞ്ച കുന്നിന്‍ ചെരിവ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച കോഴിപ്പോര് സജീവമായിട്ടുള്ളത്. കോഴിയങ്കത്തിനുപുറമെ ഇവിടെ ചൂതാട്ടവും സജീവമാണ്. പലപ്പോഴും വിവരമറിഞ്ഞാല്‍ പൊലിസിനു ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയുമാണ്. കോഴിയങ്കത്തിനെതിരേ കര്‍ശന നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago