കൈയേറ്റം പൊളിച്ചുനീക്കാനെത്തിയ റവന്യൂ സംഘത്തെ വ്യാപാരികള്‍ തടഞ്ഞു
ഇരിട്ടി: കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി റവന്യൂ ഭൂമി കൈയേറ്റം പൊളിച്ചു നീക്കാനെത്തിയ റവന്യൂ സഘത്തെ വ്യാപാരികള്‍ തടഞ്ഞു.
നോട്ടിസ് നല്കിയാല് മാത്രമെ കെട്ടിടം പൊളിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന വാദമുയര്‍ത്തിയാണ് വ്യാപാരികള്‍ റവന്യൂ സംഘത്തെ തടഞ്ഞത്. കൈയേറ്റം പൂര്‍ണമായും പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റവന്യൂ സംഘം ഇരിട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയിരുന്നു.
ഈ സര്‍വേയില്‍ കണ്ടെത്തിയ ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡിലെ കൈയേറ്റ ഭാഗങ്ങളിലെ കെട്ടിടങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിക്കാനെത്തിയ റവന്യൂ സംഘത്തെയാണ് വ്യാപാരികള്‍ തടഞ്ഞത്. തുടര്‍ന്ന് വ്യാപാരികളും റവന്യൂ ഉദ്യോഗസ്ഥരും തഹസില്‍ദാറും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇരിട്ടി എസ്.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു. ഏറെ നേരത്തെ വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ നോട്ടിസ് നല്കി മാത്രമേ കെട്ടിടം പൊളിക്കുകയുള്ളുവെന്ന് റവന്യൂ സംഘം അറിയിച്ചതോടെയാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."