ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡ് പ്രവൃത്തി പുനരാരംഭിക്കും: കെ.സി ജോസഫ്
ശ്രീകണ്ഠപുരം: ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡ് പ്രവൃത്തി ഉടന്‍ പുനരാരംഭിക്കുമെന്ന് കെ.സി ജോസഫ് എം.എല്‍.എ.
സങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതു കൊണ്ടാണ് ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡിന്റെ പ്രവൃത്തി പുനരാരംഭിക്കാന്‍ വൈകിയതെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ജോലി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം ഗ്രാമവികസന മന്ത്രിയായിരുന്ന കെ.സി ജോസഫ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 27.246 കോടി രൂപ അനുവദിച്ചത്. വേങ്കുന്ന് കവല മുതല്‍ കുടിയാന്മല വരെയുള്ള ഭാഗം 12 മീറ്റര്‍ വീതിയില്‍ ഏഴുമീറ്റര്‍ ടാറിങ് നടത്തും.
ഇത് പൂര്‍ത്തിയാക്കിയ ശേഷവും മിച്ചം വരുന്ന തുകയും ടെന്‍ഡര്‍ സേവിങ്സും ഉപയോഗിച്ച് പുലിക്കുരുമ്പ പുഞ്ഞാണ് റോഡ് നവീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."