HOME
DETAILS

ഇവിടെയൊരു ശിലയിടുന്നു, മനുഷ്യസ്‌നേഹത്തിന്റെ....

  
backup
September 21 2019 | 18:09 PM

samastha-to-build-house-for-flood-porn-areas-776742-212

 


നിങ്ങള്‍ ഈ കുറിപ്പ് വായിക്കുമ്പോള്‍ വയനാട് ജില്ലയിലെ വാളാട് പ്രദേശത്ത് ഒരു കൊച്ചുവീടിന്റെ തറക്കല്ലിടലിനുള്ള ഒരുക്കത്തിലായിരിക്കും ഒരുകൂട്ടം മനുഷ്യസ്‌നേഹികള്‍. അവരുടെ കൂട്ടായ്മയില്‍ ഉയര്‍ന്നുവരാന്‍ പോകുന്നതു വെറുമൊരു വീടല്ല, സഹജീവിസ്‌നേഹത്തിന്റെ ഭവനമാണ്.
ജീവിതത്തിലിന്നുവരെ സ്വന്തം പ്രയാസങ്ങളും വിഷമങ്ങളും മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിട്ടില്ലാത്ത, അതേസമയം, മറ്റുള്ളവരുടെ കഷ്ടതകള്‍ക്കു പരിഹാരം കാണാന്‍ കൈയിലുള്ളതത്രയും ചെലവാക്കി ഏതുനേരവും ഓടിനടന്ന മാതൃകാപുരഷനായൊരു സാധാരണക്കാരന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന 'സഹോദര'ങ്ങള്‍, അദ്ദേഹത്തിന്റെ സമ്മതമോ, അനുവാദമോ ചോദിക്കാതെ, തടസവാദങ്ങള്‍ക്ക് കാതുകൊടുക്കാതെ നല്‍കുന്ന സ്‌നേഹോപഹാരമാണ് ഈ വീട്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ വീട് നിര്‍മിച്ചുകൊടുക്കുന്ന സുമനസുകളുടെ കൂട്ടായ്മയ്ക്കും അവരുടെ ഉദ്യമത്തിനും. സുപ്രഭാതം ദിനപത്രത്തെ നെഞ്ചേറ്റുന്ന വയനാട്ടിലെ സമസ്ത പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഈ സദുദ്യമവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
കാരുണ്യപ്രവര്‍ത്തനം നടത്തുന്ന പല സംഘടനകളും മറ്റുള്ളവരുടെ പോക്കറ്റില്‍ മനസുവച്ചാണ് അത് ചെയ്യുന്നതെങ്കില്‍ 'സുപ്രഭാതം വാട്‌സ് ആപ് കൂട്ടായ്മ'യുടെ അഡ്മിന്‍മാര്‍ ആദ്യമേ തീരുമാനിച്ചത് സ്വന്തം പോക്കറ്റില്‍ നിന്നുമാത്രം പണമെടുക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ കാരുണ്യപ്രവര്‍ത്തനത്തെ ഇവിടെ പ്രകീര്‍ത്തിക്കുന്നത്. പണപ്പിരിവിനായി ദിവസങ്ങള്‍ നീക്കിവയ്ക്കാതിരിക്കുക, 24 മണിക്കൂര്‍ നേരത്തിനുള്ളില്‍ ഓരോരുത്തരും അവനവനു നല്‍കാന്‍ കഴിയുന്ന തുകയോ വീടുനിര്‍മാണ സാധനസാമഗ്രികളോ എത്രയെന്നു വാട്‌സ് ആപ് ഗ്രൂപ്പില്‍ വെളിപ്പെടുത്തുക, അതോടെ വീടുനിര്‍മാണത്തിന്റെ നടപടികള്‍ തുടങ്ങുക... അതായിരുന്നു അവരുടെ തീരുമാനം.
ഈ തീരുമാനം പ്രഖ്യാപിച്ചതിനേക്കാള്‍ വേഗത്തില്‍ സഫലമായി. ആരുടെയും സമ്മര്‍ദമോ പ്രേരണയോ ഇല്ലാതെ ഓരോരുത്തരും തങ്ങള്‍ക്കു നല്‍കാന്‍ കഴിയുന്നതെന്തെന്ന് 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിച്ചു. ഇതിനിടയില്‍ വീടിന് അവര്‍ പേരും കണ്ടെത്തി, 'സുപ്രഭാതം മന്‍സില്‍!' ആ സ്‌നേഹഭവനത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്നു കാലത്ത് നടക്കുകയാണ്.
ഈ കുറിപ്പില്‍ നിര്‍ബന്ധമായും രണ്ടു കാര്യങ്ങള്‍ ഒഴിവാക്കുകയാണ്. ഒഴിവാക്കുന്നതില്‍ ഒന്നാമത്തേത് ആര്‍ക്കാണോ വീടു നിര്‍മിച്ചുനല്‍കുന്നത് അദ്ദേഹത്തിന്റെ പേരാണ്. അദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ സുപ്രഭാതം വാട്‌സ് ആപ് ഗ്രൂപ്പിനു പുറത്തേക്ക് ആരും നല്‍കരുതെന്ന് അഡ്മിന്‍മാര്‍ കര്‍ക്കശ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിവാക്കുന്ന മറ്റൊരു കാര്യം ഈ സദ്പ്രവൃത്തിക്കു നേതൃത്വം നല്‍കുന്നവരുടെ പേരുകളാണ്. കാരണം, തങ്ങള്‍ ചെയ്യുന്ന കാര്യം പുറംലോകത്തു കൊട്ടിഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല അവര്‍. അവരില്‍ ചിലരുമായി മറ്റുചില കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലാണ് ഈ മാതൃകാപരമായ പ്രവൃത്തിയെക്കുറിച്ചു വിവരം കിട്ടിയത്. അവരുടെ അറിവോടെപ്പോലുമല്ല ഈ കുറിപ്പു പ്രസിദ്ധീകരിക്കുന്നത്.
ഇനി സുപ്രഭാതം മന്‍സിലിന്റെ പിറവിക്കു കാരണമായ വിഷയം പറയാം. അതാണ് ഏറെ കൗതുകകരം. സുപ്രഭാതം ദിനപത്രത്തിന്റെ വാര്‍ഷികപ്രചാരണത്തിന്റെ ഭാഗമായി ഈ വാട്‌സ് ആപ് ഗ്രൂപ്പ് എല്ലാ വര്‍ഷവും ക്വിസ് മത്സരം നടത്താറുണ്ട്. ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഒരു വര്‍ഷത്തെ വരിസംഖ്യയടച്ച് പത്രം സൗജന്യമായി ലഭ്യമാക്കും. ഗ്രൂപ്പ് നേതാക്കള്‍ അതതു വ്യക്തികളുടെ വീടുകളില്‍ നേരിട്ടുചെന്ന് അതു നല്‍കുകയാണ് പതിവ്.
ഇത്തവണത്തെ ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നമ്മുടെ കഥാപുരുഷനാണ്. പതിവുപോലെ ഗ്രൂപ്പ് നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു സമ്മാനം നല്‍കാനൊരുങ്ങി. അപ്പോഴെല്ലാം താന്‍ അന്നു സ്ഥലത്തുണ്ടാവില്ലെന്നു പറഞ്ഞ് അദ്ദേഹം വിലക്കുകയായിരുന്നു. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ ഒരിക്കല്‍ അദ്ദേഹത്തെ മുന്‍കൂറായി അറിയിക്കാതെ ഗ്രൂപ്പ് നേതാക്കള്‍ അദ്ദേഹത്തിന്റെ നാട്ടിലെത്തി.
നാട്ടിലെത്തി വീടെവിടെയാണെന്നറിയാന്‍ ഫോണ്‍ ചെയ്തു. അപ്പോഴും കിട്ടിയ മറുപടി താന്‍ സ്ഥലത്തില്ലെന്നായിരുന്നു. സ്ഥലത്തെത്തിയതല്ലേ സമ്മാനം വീട്ടുകാരെ ഏല്‍പ്പിക്കാമെന്നായി സംഘാടകര്‍.
അപ്പോള്‍ അദ്ദേഹം പറഞ്ഞു, ''വീടുപണി നടക്കുകയാണ്, കുറച്ചകലെ. ഇപ്പോള്‍ ഷെഡ്ഡിലാണ് താമസം.''
അതു സാരമില്ലെന്നു പറഞ്ഞ് അവര്‍ സ്ഥലത്തെത്തി. പിന്നീടവര്‍ ഞെട്ടിപ്പോയി. അതൊരു ഷെഡ്ഡുപോലുമല്ല. മുകളിലും വശങ്ങളിലും പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഒരു ചെറിയ മറ. അതിലാണ് മൂന്നുമക്കളും ഭാര്യയും സഹിതം അദ്ദേഹം ജീവിക്കുന്നത്.
വീടുപണി നടക്കുകയാണല്ലോ, താല്‍ക്കാലിക താമസമല്ലേ എന്നവര്‍ ആശ്വസിച്ചു. ഔപചാരികതയ്ക്കായി വീട്ടുകാരിയോടിങ്ങനെ ചോദിച്ചു, ''എന്നത്തേയ്ക്കു തീരും വീടുപണി.''
അവര്‍ മറുപടിയൊന്നും പറഞ്ഞില്ല, ഒന്നു ചിരിച്ചു.
''ദൂരെയാണോ വീടുണ്ടാക്കുന്നത്.'' അവര്‍ ചോദിച്ചു.
വീട്ടുകാരി പതുക്കെ പറഞ്ഞു, ''ദൂരെയൊന്നുമല്ല, ഇവിടെത്തന്നെ. കുറ്റിയടിച്ചിട്ടു മൂന്നുകൊല്ലമായി. ഇതുവരെ പണിതുടങ്ങാനായില്ല.'' ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ്, അക്കാലം മുതല്‍ തങ്ങള്‍ ഈ പ്ലാസ്റ്റിക് കൂരയിലാണ് കഴിയുന്നതെന്ന് അവര്‍ പറയുന്നത്.
തങ്ങള്‍ക്കിടയില്‍ സദാസമയം പരോപകാരിയായി, സേവന നിരതനായി പ്രവര്‍ത്തിച്ചുവന്ന ആ സഹോദരന്‍ ഇത്രയും കഷ്ടതയുള്ള പരിതസ്ഥിതിയിലാണ് ഇത്രനാളും ജീവിച്ചതെന്ന് അപ്പോഴാണ് വാട്‌സ് ആപ് അഡ്മിന്‍മാര്‍ തിരിച്ചറിയുന്നത്. എത്രയോ കാലമായി അദ്ദേഹം സമസ്തയുടെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തനവുമായി നാട്ടിലെങ്ങും സജീവമാണ്. കഴിഞ്ഞ പ്രളയകാലത്തു ദുരിതാശ്വാസപ്രവര്‍ത്തനവുമായി വാളാട്ടും സമീപപ്രദേശങ്ങളിലും നിറസാന്നിധ്യമായിരുന്നു.
ആര്‍ക്കെങ്കിലും കഷ്ടതയുണ്ടെന്നറിഞ്ഞാല്‍ സഹായിച്ചേ പിന്മാറൂ. എല്ലാ കാരുണ്യപ്രവര്‍ത്തനങ്ങളുടെയും മുന്‍പന്തിയിലുണ്ട് അദ്ദേഹം. സ്വന്തമായി ചെറിയൊരു കച്ചവടമുണ്ട്. അതില്‍ നിന്നു ജീവിക്കാനുള്ള വരുമാനം കിട്ടും. നാലുകാശു മിച്ചംവയ്ക്കുമ്പോഴായിരിക്കും മറ്റാരുടെയെങ്കിലും ജീവിതദുരിതത്തെക്കുറിച്ചറിയുക. കൈയിലെ പണം അവരെ സഹായിക്കാനെടുക്കും. അതിനിടയില്‍, തനിക്കൊരു വീട് എന്ന സ്വപ്നം ആദ്ദേഹത്തിന് മറന്നുപോകും.
അങ്ങനെ കാലം നീണ്ടുപോയത് അദ്ദേഹം അറിഞ്ഞില്ല.
അതുപക്ഷേ, അദ്ദേഹത്തിന്റെ വാട്‌സ് ആപ് കൂട്ടാളികള്‍ അറിഞ്ഞു. സ്വന്തം സുഹൃത്തിനൊരു സ്‌നേഹഭവനമൊരുക്കാന്‍ അവര്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടിയില്ല. ആ കൈകള്‍ നീണ്ടതു സ്വന്തം കീശകളിലേയ്ക്കായിരുന്നു.
പക്ഷേ, ഗൃഹനിര്‍മാണത്തിനു ശക്തമായൊരു തടസമുണ്ടായി, കഥാപുരുഷന്റെ എതിര്‍പ്പ്. തന്നേക്കാള്‍ സഹായത്തിന് അര്‍ഹതപ്പെട്ട എത്രയോ പേരുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ തടസവാദം.
അതെല്ലാം സ്‌നേഹത്തോടെ തട്ടിമാറ്റി ഇന്ന് വാളാട്ട് സുപ്രഭാതം മന്‍സിലിനു ശിലയിടുകയാണ്.
നിങ്ങള്‍ ഈ കുറിപ്പു വായിക്കുമ്പോള്‍ ആ ചടങ്ങിനു സാക്ഷിയാകാനുള്ള യാത്രയിലായിരിക്കും ഇതെഴുതുന്നയാള്‍.
അതുപോലും പുണ്യമാണല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago