പുത്തന്‍പള്ളി ആണ്ടുനേര്‍ച്ചയില്‍ ഒന്‍പത് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം
മാറഞ്ചേരി: പെരുമ്പടപ്പ് പുത്തന്‍പള്ളി ആണ്ടുനേര്‍ച്ചയില്‍ ഒന്‍പത് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം. സ്നേഹത്തിനും മനുഷ്യത്വത്തിനും മുന്നില്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പുത്തന്‍പള്ളി ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നിര്‍ധനരായ ഒന്‍പത് യുവതികള്‍ക്ക് പുതുജീവിതമേകി സമൂഹ വിവാഹം. പുത്തന്‍പള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ 108-ാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഒന്‍പത് യുവതികള്‍ വിവാഹിതരായത്.
വെള്ളിയാഴ്ച അഞ്ചിന് പുത്തന്‍പള്ളി പരിസരത്തുനടന്ന സമൂഹവിവാഹത്തിലാണ് രണ്ട് ഹൈന്ദവ യുവതികളും ഏഴ് മുസ്ലിം യുവതികളുമാണ് വിവാഹിതരായത്. ഹൈന്ദവ യുവതികള്‍ ഹിന്ദു മതാചാരപ്രകാരം ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞാണ് സമൂഹവിവാഹ വേദിയിലെത്തിയത്. നവദമ്പതികള്‍ക്ക് സമ്മാനമായി പത്ത് പവന് സ്വര്‍ണാഭരണവും വസ്ത്രങ്ങളും പുത്തന്‍പള്ളി മഹല്ല് കമ്മിറ്റി നല്കി. നിക്കാഹിന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. മഹല്ല് പ്രസിഡന്റ് എ.സി ഉസ്മാന്, സെക്രട്ടറി അബ്ദുറഹ്മാന് അന്‍വരി, ഖജാന്‍ജി അബ്ദുല്‍നാസര്‍, ഖത്തീബ് എം.എം മുഹിയുദ്ദീന് മുസ്ലിയാര്, ഇമാം അബ്ദുല്‍ബാരി ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."