'കിക്കോഫ് 'ഫുട്ബോള്‍ പരിശീലന പദ്ധതി; സെലക്ഷന് ക്യാംപ് ആറിന് കോട്ടക്കല്‍ രാജാസില്‍
കോട്ടക്കല്‍: ഫുട്ബോള്‍ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'കിക്കോഫ് ' പദ്ധതിയുടെ ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രമായ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സെലക്ഷന് ക്യാംപ് ആറിന് ആരംഭിക്കും. സ്കൂളില്‍ ചേര്‍ന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗം ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍ അധ്യക്ഷയായി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി. ഉസ്മാന് കുട്ടി, ടി.വി സുലൈഖാബി, കൗണ്‍സിലര്‍മാരായ രാമചന്ദ്രന്, മങ്ങാടന്‍ അബ്ദു, സെപ്റ്റ് പ്രതിനിധി കുഞ്ഞിക്കോയ പി.കെ, റഫീഖ് എ.എം ,പ്രധാനാധ്യാപിക കെ.വി. ലത ,പി.ടി.എ. പ്രസിഡന്റ് എം.ഡി.രഘുരാജ് എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന സ്പോര്‍ട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നല്കുന്ന പദ്ധതിയില്‍ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്. 2007 ജനുവരി 1 നും 2008 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് 'കിക്കോഫ് ' പദ്ധതിയുടെ സെലക്ഷന് വേണ്ടി ംംം.ുെീൃെേസലൃമഹമസശരസീളള.ീൃഴ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആറി ന് രാവിലെ ഏഴ് മണിക്ക് രാജാസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സെലക്ഷന് ക്യാംപില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പമാണ് എത്തേണ്ടത്. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ കോപ്പി കൊണ്ടുവരേണ്ടതാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."