HOME
DETAILS

ജസ്റ്റിസ് താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

  
backup
September 21 2019 | 18:09 PM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b9%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81

 


ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെത്തുടര്‍ന്ന് രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇതു സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
ഹൈക്കോടതി ജഡ്ജിയായി 2020 ഒക്ടോബര്‍ മൂന്ന് വരെ കാലാവധി ബാക്കിയിരിക്കെയാണ് രാജി. ഇതോടനുബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ വിനീത് കോത്താരിയെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.
തന്നെ മാറ്റിയതിനെതിരേ താഹില്‍ രമണി നല്‍കിയ അപ്പീല്‍ ഈ മാസം മൂന്നിന് ചേര്‍ന്ന സുപ്രിംകോടതി കൊളീജിയം തള്ളിയിരുന്നു. 2001 ജൂണില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതയായ താഹില്‍ രമണി 2018 ഓഗസ്റ്റിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്. ബോംബെ ഹൈക്കോടതിയിലിരിക്കെയാണ് താഹില്‍ രമണി ബില്‍ക്കീസ് ഭാനു കേസില്‍ വിധി പറഞ്ഞത്.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കൊളീജിയമാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന താഹില്‍ രമണിയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിഉത്തരവ് പുറപ്പെടുവിച്ചത്.
അതിനിടയില്‍ താഹില്‍ രമണിയെ മാറ്റികൊണ്ടുള്ള കൊളീജിയത്തിന്റെ തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മുന്‍പാകെ വന്നിരുന്നു.
ഇതിനു പിന്നാലെയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. ഇതോടെ ഹരജിയുടെ പ്രസക്തി ഇല്ലാതായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago