ഇടിഞ്ഞുതാഴ്ന്ന റോഡ് അപകട ഭീഷണിയില്‍
പള്ളിക്കല്‍: ഇടിഞ്ഞുതാഴ്ന്ന റോഡ് അപകടഭീഷണി ഉയര്‍ത്തിയിട്ടും അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി നാട്ടുകാരുടെ പരാതി. കാക്കഞ്ചേരി പള്ളിക്കല്‍ ബസാര്‍ റോഡില്‍ നിന്നുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ ഉള്‍പ്പെട്ട യു.കെ.സി-മണക്കാട്ട് റോഡിലാണ് ഈ ദുരവസ്ഥ. മാസങ്ങള്‍ക്ക് മുന്‍പുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് 15 അടിയോളം താഴ്ചയുള്ള റോഡ് ഒരു മീറ്ററിലധികം വീതിയില്‍ ഇടിഞ്ഞു താഴ്ന്നത്. ജനവാസ കേന്ദ്രമായ മണക്കാട്ട്, കാരപ്പറമ്പ് ഭാഗത്തേക്കുള്ള നിരവധി കാല്‍നട യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്ന റോഡാണിത്.
റോഡിലൂടെ ചരക്ക് വാഹനങ്ങള്‍ കടന്ന് പോകുന്നത് റോഡിന്റെ താഴ്ഭാഗത്തുള്ള വീട്ടുകാരെ ഏറെ ഭീതിയിലാക്കുന്നുണ്ട്. ഇനിയൊരു മഴ പെയ്താല്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് വീണ് മറ്റൊരു ദുരന്തത്തിന് വഴിയൊരുക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. റോഡിന്റെ മറുഭാഗം ഓവുചാലിന്റെ പ്രവൃത്തി നടത്തേണ്ടതുണ്ടെന്നും അത് കഴിഞ്ഞാല്‍ ഇത് നടത്തുമെന്നും അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായെന്നാണ് നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."