ഡി.കെ ശിവകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി ബുധനാഴ്ച
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ക്കഴിയുന്ന കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യാപേക്ഷയില്‍ റോസ് അവന്യൂ കോടതിയില്‍ വാദം പൂര്‍ത്തിയായി. ബുധനാഴ്ച കോടതി വിധി പറയും. ആര്‍ക്കും ജാമ്യം നല്‍കരുതെന്ന അന്വേഷണ ഏജന്‍സികളുടെ നിലപാട് മൂലം രാജ്യത്തെ ജയിലുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് ശിവകുമാറിന്റെ അഭിഭാഷകന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദത്തിനിടെ പറഞ്ഞു.
ജാമ്യം നല്കിയാല് ശിവകുമാര്‍ രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് നിലപാടിനെ ചോദ്യം ചെയ്യുകയായിരുന്നു രോഹ്തഗി. ഏഴു തവണ എം.എല്‍.എ ആയ ആളാണ് ശിവകുമാറെന്നും പൊതുപ്രവര്‍ത്തകനാണെന്നും രോഹ്തഗി പറഞ്ഞു. അതേ സമയം, സമൂഹത്തില്‍ സ്വാധീനമുള്ളയാളാണ് ശിവകുമാറെന്നും അതിനാല്‍ ജാമ്യം നല്കാന് പാടില്ലെന്നുമായിരുന്നു അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."