സൗഹാര്‍ദ വേദിയായി മുഖ്യമന്ത്രിയുടെ ഇഫ്ത്താര്‍ വിരുന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ ഒരുക്കിയ ഇഫ്ത്താര്‍ വിരുന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സംഗമവേദിയായി.
ഗവര്‍ണര്‍ പി. സദാശിവം, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ബാലന്‍, എം.എം. മണി, കടകംപള്ളി സുരേന്ദ്രന്‍, ഡോ. കെ.ടി. ജലീല്‍, കെ.കെ. ശൈലജ ടീച്ചര്‍, ജെ. മെഴ്‌സിക്കുട്ടി അമ്മ, എ.സി. മൊയ്തീന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, ടി.പി. രാമകൃഷ്ണന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാര്‍ യു.എ.ഇ കോണ്‍സുലേറ്റ് ജമാല്‍ ഹുസൈന്‍ അല്‍ സാബി, സമസ്തയെ പ്രതിനിധീകരിച്ച് ഉലമാ മുശാവറ അംഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി , ഹാജി കെ. മമ്മദ് ഫൈസി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, എം.ഐ. അബ്ദുല്‍ അസീസ്, സി.പി. ഉമര്‍ സുല്ലമി, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഫസല്‍ ഗഫൂര്‍, കുഞ്ഞുമുഹമ്മദ് പറപ്പൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, എ.പി. അബ്ദുല്‍ വഹാബ്, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ സംബന്ധിച്ചു.
ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ടി.പി. സെന്‍കുമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുള്ള മറ്റ് പ്രമുഖര്‍ സ്‌നേഹവിരുന്നില്‍ അതിഥികളായി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും വിരുന്നില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."