HOME
DETAILS
MAL
നയതന്ത്ര പ്രതിനിധികളെ പ്രഖ്യാപിച്ചു
backup
June 14 2017 | 23:06 PM
ന്യൂഡല്‍ഹി: ഇറ്റലി, ഡെന്മാര്ക്ക്,ബെല്‍ജിയം എന്നീ രാജ്യങ്ങളിലേക്കുള്ള പുതിയ നയതന്ത്ര പ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ബെല്‍ജിയം,യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പ്രതിനിധിയായി 1986ലെ ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥനായ ഗെയ്ത്രി ഇസാര്‍ കുമാറിനെ നിയമിച്ചു. രാഷ്ട്രപതി ഭവന് സെക്രട്ടറിയേറ്റിലെ ജോ. സെക്രട്ടറിയായിരുന്നു ഗെയ്ത്രി ഇസാര്‍ കുമാര്‍.
ഇറ്റാലിയന്‍ നയതന്ത്ര പ്രതിനിധിയായി റീന സന്ധുവിനെയും ഡെന്മാര്ക്കില് അജയ് വിനായക് ഗുപ്തയെയും നിയമിക്കും. ഇറ്റാലിയന്‍ നയതന്ത്ര പ്രതിനിധിയായ അനില്‍ വാധ്വ ഈ വര്‍ഷം വിരമിക്കുന്ന ഒഴിവിലേക്കാണ് റീനയെ നിയമിക്കുക. രാജീവ് ഷഹ്രെക്ക് പകരമായാണ് അജിത് വിനായക് ഗുപ്ത ഡെന്മാര്ക്കിലെത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."