ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ചകള്‍ സജീവം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ പ്രചാരണത്തിനും മറ്റുമായി ലഭിക്കുക 30ല്‍ താഴെ ദിനങ്ങള്‍ മാത്രം.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഈ മാസം 30 ആയതിനാല്‍ ഏറെ ചര്‍ച്ചകളിലേക്ക് കടക്കാതെ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടിവരും. അതിനാല്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ജീവന്‍വച്ചിട്ടുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് 24ന് ചേരുന്നുണ്ട്. അതിനുള്ളില്‍ അതത് ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക കൈമാറും. ഇതിനകംതന്നെ നിരവധി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതിനാല്‍ സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന നിര്‍ദേശമായിരിക്കും ജില്ലാ കമ്മിറ്റികള്‍ സെക്രട്ടേറിയറ്റിന് നല്‍കുക. സമയപരിമിതിയുള്ളതിനാല്‍ കോണ്‍ഗ്രസിലും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാണ്. കോന്നിയില്‍ ശരത്ചന്ദ്ര പ്രസാദും എറണാകുളത്ത് കെ.വി തോമസും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള അന്തിമ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിക്കായി വടംവലി നടക്കുകയാണ്. പി.സി വിഷ്ണുനാഥിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെങ്കിലും മനുഷ്യാവകാശ കമ്മിഷന് അംഗവും തിരുവനന്തപുരം ഡി.സി.സി മുന്‍പ്രസിഡന്റുമായ കെ. മോഹന്‍ കുമാറിനുവേണ്ടിയും ചരടുവലി നടക്കുന്നുണ്ട്. നിലവിലെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍ എം.പി.പീതാംബരക്കുറുപ്പ്, ശരത് ചന്ദ്രപ്രസാദ് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്.
കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥി വരണമെന്ന പ്രാദേശിക എസ്.എന്‍.ഡി.പി നേതാക്കളുടെ ആവശ്യമാണ് ശരത്ചന്ദ്ര പ്രസാദിന് തുണയായിരിക്കുന്നത്.
കോന്നിയില്‍ ജാതിസമവാക്യം ഉണ്ടാകണമെന്ന ആവശ്യം പ്രാദേശിക എസ്.എന്‍.ഡി.പി നേതൃത്വം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. ശരത്ചന്ദ്രപ്രസാദിനെ കോന്നിയിലേക്ക് പരിഗണിക്കുന്നതില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും താല്പര്യമുണ്ട്.
അതേസമയം, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജും സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഡി.സി.സി മുന്‍ പ്രസിഡന്റ് മോഹന്‍രാജും കെ.പി.സി.സി ജോയിന്റ് സെക്രട്ടറി ത്രിവിക്രമന്‍ തമ്പിയും കോന്നിക്കായി രംഗത്തുണ്ട്.
അരൂരിലും ഈഴവ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിക്ക് താല്പര്യം. കെ.പി.സി.സി ഭാരവാഹിയായ ജയപ്രകാശിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതൃത്വവും രംഗത്തുണ്ട്.
ബി.ജെ.പിയും സ്ഥാനാര്‍ഥികള്‍ക്കായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന ആവശ്യവുമായി വി.വി രാജേഷ് ശക്തമായി രംഗത്തുണ്ട്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷും രംഗത്തുണ്ടെങ്കിലും കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കി മണ്ഡലം പിടിച്ചെടുക്കണമെന്ന ആലോചനയും സജീവമാണ്. കോന്നിയില്‍ കെ.സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും പേരുകളും മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാര്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്യുന്നുണ്ട്. അരൂര്‍ മണ്ഡലം ബി.ഡി.ജെ.എസിന് നല്‍കാനും തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്ഥിയാക്കുന്നതിനുമാണ് ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 13 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി