HOME
DETAILS
MAL
ബിയര്‍- വൈന്‍ പാര്‍ലര്‍ ഉടമകള്‍ സുപ്രിംകോടതിയില്‍
backup
June 14 2017 | 23:06 PM
ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാലാ നിരോധനത്തെ ചോദ്യംചെയ്ത് ബിയര്‍- വൈന്‍ പാര്‍ലര്‍ ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചു. നിരോധനപരിധിയില്‍ ബിയര്‍- വൈന്‍ പാര്‍ലറുകള്‍ പെടില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ എഴുപതിലേറെ ബാറുടമകളാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
ബിയറിലും വൈനിലും 12 ശതമാനം മദ്യത്തിന്റെ അംശം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ ഇവയെ മദ്യത്തിന്റെ പരിധിയില്‍പ്പെടുത്താനാവില്ലെന്നും അതിനാല്‍ നിരോധനം ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്കു ബാധകമാവില്ലെന്നുമാണ് ഹരജിക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം ഇന്നലെ ഹരജിയില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി പരിഗണിച്ചില്ല. കേസ് ജൂലൈയില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."