പുളിക്കലില്‍ ജ്വല്ലറിയില്‍ ചുമര് തുരന്ന് കവര്‍ച്ച; അന്വേഷണം തുടങ്ങി
കൊണ്ടോട്ടി: പുളിക്കല്‍ അങ്ങാടിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് 25 പവന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കൊണ്ടോട്ടി സി.ഐ ഗംഗാധരന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് വലിയാട്ടൂരിനാണ് അന്വേഷണ ചുമതല. ജ്വല്ലറിയുടെ സി.സി.ടി.വിയുടെ ഡി.വി.ആര്, കംപ്യൂട്ടര്‍, ഇന്‍വെട്ടര്‍ തുടങ്ങിയവ നഷ്ടപ്പെട്ടതിനാല്‍ സമീപത്തെ സി.സി.ടിവികള്‍ പരിശോധിക്കും.
പുളിക്കല്‍ ചേവായൂര്‍ റോഡിനടത്തുളള എസ്.എം ജ്വല്ലറിയിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. പുളിക്കല്‍ സ്വദേശികളായ മാനോളി ഷാജി, നുപ്പിടിയന് മുസ്തഫ എന്നിവരുടെ ഉടമസ്ഥതിയിലുള്ളതാണ് ജ്വല്ലറി. ജ്വല്ലറിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുമര് തുരന്ന് സമാന രീതിയില്‍ മോഷണം നടന്നിരുന്നു.
സംഭവം സി.സി.ടി.വി ദൃശ്യങ്ങള്‍ പതിയുമെന്നായതോടെയാണ് ഹാര്‍ഡ് ഡിസ്ക്ക് അടുത്ത തോട്ടില്‍ ഉപേക്ഷിച്ചത്. രാവിലെ ജ്വല്ലറിയുടെ സമീപത്തുള്ള ഹോട്ടല്‍ ജീവനക്കാരനാണ് കടയുടെ ചുമര് തുരന്നതായി ആദ്യം കണ്ടത്.ചുമര് കമ്പിപ്പാര കൊണ്ടു തുരന്ന രീതിയിലാണ്. കല്ലുകള്‍ അടര്‍ത്തി അകത്ത് കയറിയാണ് മോഷണം. നേരത്തെ നടന്ന സംഭവുമായി ബന്ധമുണ്ടോയെന്നം പൊലിസ് പരിശോധിക്കുന്നുണ്ട്. മലപ്പുറത്ത് നിന്ന് വിരലടായള വിദഗ്ധരും,ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."