അന്ധവിദ്യാലയത്തിലെ അധ്യാപക നിയമനം സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നത്: ആക്ഷന്‍ കൗണ്‍സില്‍
മലപ്പുറം: വള്ളിക്കാപറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡിലെ അധ്യാപക നിയമനം സര്‍ക്കാര്‍ ഉത്തരവിന്റെയും ഹൈക്കോടതി വിധിയുടെയും നഗ്നമായ ലംഘനമാണെന്ന് കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അന്ധ വിദ്യാലയങ്ങളില്‍ ഉപഅധ്യാപക തസ്തികകളില്‍ 25 ശതമാനമെങ്കിലും കാഴ്ചയില്ലാത്തവര്‍ക്കായി നീക്കിവെക്കണമെന്നാണ് 1974ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ സ്‌കൂളിലെ ഏഴ് ഉപഅധ്യാപകരില്‍ ആരും കാഴ്ചഇല്ലാത്ത അധ്യാപകരില്ല.
ഉള്ളവരില്‍ തന്നെ പലരും ഇത്തരം അന്ധ വിദ്യാലയങ്ങളില്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ളവരുമല്ല. സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ 12 അന്ധ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ സ്ഥാപനമൊഴികെ മറ്റെല്ലായിടത്തും സര്‍ക്കാര്‍ നിഷ്‌കര്‍ശിച്ച ആനുപാതം നിയമന വ്യവസ്ഥയില്‍ പാലിട്ടിച്ചുണ്ട്.
സര്‍ക്കാരും മറ്റും ഏജന്‍സികളും നല്‍കുന്ന അനേകം ആനുകൂല്യങ്ങള്‍ കാഴ്‌യില്ലാത്തവരുടെ പേരു പറഞ്ഞ് അന്യായമായി വാരിക്കൂട്ടുകയാണ് അസോസിയേഷന്‍ ഫോര്‍ ദ വെല്‍ഫയര്‍ ഓഫ് ഹാന്‍ഡികാപ്ഡ് എന്ന സംഘടനയെന്നും ഇത്തരം അനീതികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഇ.രവീന്ദ്രന്‍ ,കെ.ഇബ്രാഹീം, വി. അലവി, ഷരീഫ് കടന്നമണ്ണ, മുഹമ്മദ് സാലിം, രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."