ദീപക് പുനിയ ഫൈനലില്‍, ഗോദയില്‍ വാണു
നൂര്‍ സുല്‍ത്താന്‍ (കസാകിസ്ഥാന്‍): ഗോദയില്‍നിന്ന് ഇന്ത്യക്ക് മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടി. ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ 86 കിലോ വിഭാഗം ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ നിലവിലെ ലോക ജൂനിയര്‍ ചാംപ്യന്‍ ദീപക് പുനിയ ഫൈനലില്‍. തന്റെ ആദ്യ സീനിയര്‍ ചാംപ്യന്‍ഷിപ്പിലാണ് വെറും 20കാരനായ താരം ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. നേരത്തേ സെമിയിലെത്തിയതോടെ താരം ഒളിംപിക്‌സ് യോഗ്യത നേടിയിരുന്നു. നിലവിലെ ഒളിംപിക് ചാംപ്യനും മുന്‍ ലോക ചാംപ്യനും കഴിഞ്ഞ ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവുമായ ഇറാന്റെ ഹസന്‍ യസ്ദാനിയാണ് ഫൈനലില്‍ ഈ ഹരിയാനക്കാരനെ കാത്തിരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ മറ്റൊരു താരം രാഹുല്‍ അവാറെ സെമിയില്‍ പ്രവേശിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ന് വെങ്കലമെഡല്‍ പോരാട്ടത്തിനിറങ്ങും.
തന്റെ ആദ്യ സീനിയര്‍ ലോക ചാംപ്യന്‍ഷിപ്പിലിറങ്ങിയ ദീപക് സെമിയില്‍ സ്വിസ് താരം സ്റ്റീഫന്‍ റെച്ച്മുത്തിനെയാണ് പരാജയപ്പെടുത്തിയത്. 8-2നായിരുന്നു ജയം.
2016ല്‍ ലോക കാഡറ്റ് ചാംപ്യനായ ശേഷമാണ് ദീപക് മെഡല്‍ വാരിക്കൂട്ടാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം എസ്റ്റോണിയയില്‍ നടന്ന ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ചാംപ്യന്‍ഷിപ്പിലെത്തുന്നത്. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. നേരത്തേ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, രവി കുമാര്‍ ദാഹിയ എന്നിവര്‍ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. പ്രതിരോധം, അറ്റാക്കിങ്, സ്റ്റാമിന എന്നിവയെല്ലാം കലര്‍ന്ന ഓള്‍റൗണ്ട് പ്രകടനമാണ് താരത്തെ ഫൈനലിലെത്തിച്ചത്.
രണ്ടാം റൗണ്ടില്‍ കസാകിസ്ഥാന്റെ അദിലേവ് ദൗലുംബയേവിനെ 8-6ന് പരായപ്പെടുത്തിയ ദീപക് പ്രീക്വാര്‍ട്ടറില്‍ തജികിസ്ഥാന്റെ ബക്കോദുര്‍ ഖാദറോവിനെ എതിരില്ലാതെ (6-0) മലര്‍ത്തിയടിച്ചു. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ കാര്‍ലോസ് ഇസ്‌ക്വീര്‍ഡോയെ 7-6ന് പറഞ്ഞയച്ചാണ് സെമിയും ഒളിംപിക് യോഗ്യതയും സ്വന്തമാക്കിയത്.
യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് ജോര്‍ജിയയുടെ ബെക്കെ ലോംറ്റാസെയോട് 10-6നാണ് രാഹുല്‍ അവാറെ പരാജയപ്പെട്ടത്.താവ് ജോര്‍ജിയയുടെ ബെക്കെ ലോംറ്റാസെയോട് 10-6നാണ് രാഹുല്‍ അവാറെ പരാജയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."